Chapter Title : ഭാര്യയുടെ അവിഹിതം [Asuran]
പോയിരുന്നു. പക്ഷേ കഴിഞ്ഞ ഏതാനും മാസങ്ങളായി ദീപ്ശിഖയേ തങ്ങളുടെ മകളുടെ പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ കൂടെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് പലരും പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല. അതിന്റെയെല്ലാം ഒടുക്കം ഇപ്പോൾ ഇതാ ഇങ്ങനെയും.
മോഹൻ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. ദീപ്ശിഖയെ ഫോൺ ചെയ്തു നോക്കുമ്പോൾ ഫോൺ റിങ് പോകുന്നു പക്ഷെ ആരും അറ്റൻഡ് ചെയ്യുന്നില്ല. അന്ന് മോഹൻ ഓഫീസിൽ പോകാതെ ലീവ് എടുത്തു. ഒന്നിനും ഒരുഷാറും ഇല്ല. അയൽപക്കത്തു അന്വേഷിച്ചപ്പോൾ തലേന്ന് വൈകുന്നേരം ദീപ്ശിഖ ഒരു ചെറുപ്പക്കാരനൊപ്പം പോകുന്നത് കണ്ടു എന്ന വിവരമാണ് ലഭിച്ചത്.
"കുലട! അവൾക്ക് എങ്ങനെ തന്നെ വഞ്ചിക്കാൻ തോന്നി." മോഹൻ മനസ്സിൽ ഓർത്തു.
മോഹന് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വരുന്നുണ്ട്. പോലീസിൽ പരാതി കൊടുത്താലോ എന്നയാൾ ആലോചിച്ചു. വേണ്ട ഇപ്പോൾ ഇത് തനിക്ക് മാത്രമേ അറിയൂ. ഇനി ഇത് പരസ്യമാക്കി നാട്ടുകാരുടെ മുന്നിൽ പരിഹാസം ആകണ്ട.
മോഹൻ കുറച്ചു നേരം ആലോചനയിൽ മുഴുകി. ഒടുവിൽ ദീപ്ശിഖയെ അന്വേഷിച്ചു ഇറങ്ങാൻ തന്നെ തീരുമാനിച്ചു.
മോഹൻ ദീപ്ശിഖയുടെ ഓഫീസിൽ പോയി അന്വേഷിച്ചു. ദീപ്ശിഖ ലോങ്ങ് ലീവിൽ ആണ് എന്നാണ് അയാൾക്ക് അറിയാൻ കഴിഞ്ഞത്. കൂടെ അവളുടെ ജാരനായ ആ ചെറുപ്പക്കാരനും.
അടുത്ത രണ്ടുമൂന്ന് ദിവസവും അയാൾ ദീപ്ശിഖയെ അന്വേഷിച്ചു നടന്നു. യാതൊരുവിധ തുമ്പും ലഭിച്ചില്ല. ഇടക്കിടക്ക് ഫോൺ ചെയ്തു നോക്കുമ്പോൾ ഒക്കെയും ഫോൺ റിങ് പോകുന്നത് അല്ലാതെ ആരും അറ്റൻഡ് ചെയ്തില്ല. ഒടുവിൽ അവസാനശ്രമം എന്ന രീതിയിൽ അയാൾ ഒന്നും കൂടി ഫോൺ ചെയ്തു നോക്കി. ദീപ്ശിഖ ഫോൺ അറ്റൻഡ് ചെയ്യും എന്ന
💬 Comments
View all comments