0%

Chapter Title : ഭാര്യയുടെ അവിഹിതം [Asuran]

Author : asuran Read All Parts 1.9K

ഒരേയൊരു മകൻ രോഹിത് ദേവ്. ദീപ്ശിഖയുടെ ചേട്ടൻ അവളോട് ചെയ്ത പാതകത്തിൽ മനസ്സ് നീറിയാണ് ജീവിച്ചത്. ഒടുവിൽ ഒരു ആക്സിഡന്റിൽ അയാളും ഭാര്യയും മരണപ്പെട്ടു. മരണക്കിടക്കയിൽ അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ ആണ് രോഹിത് അച്ഛൻ പെങ്ങളെ തേടി ഇവിടെ എത്തിയത്. അല്ലാതെ അവിഹിതം ഉണ്ടാക്കാൻ അല്ല."

മഹേഷിന്റെ വാക്കുകൾ കേട്ടതോടെ മോഹൻ മുഖം പൊത്തിയിരുന്നു.

"ശരിയാണ്. എല്ലാം എന്റെ തെറ്റാണ്. എനിക്ക് ദീപ്ശിഖയോട് എന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു കൂട്ടി കൊണ്ടു വരണം."

"എല്ലാം പിടിക്കപ്പെട്ടത് കൊണ്ടുള്ള കുമ്പസാരം. ദീപ്ശിഖ ഇവിടെ നിന്നും ഇറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ ഡിവോഴ്സ് തരാൻ പോയതാണ്. ഞങ്ങൾ എല്ലാവരും ചേർന്ന് ഏട്ടന് ഒരവസരം കൂടി തരാൻ പറഞ്ഞത്. ദീപ്ശിഖ പോയതോടെ ഏട്ടന് തെറ്റ് മനസ്സിലാവും അത് തിരുത്താൻ ഒരു അവസരം. അവിടെയും ഏട്ടൻ ദീപ്ശിഖയുടെ മേലെ കുറ്റം ആരോപിച്ചു എല്ലാം നശിപ്പിച്ചു. ഇനി ഒരു കോംപ്രമൈസിന് ദീപ്ശിഖ തയ്യാറല്ല."

താനാണ് പൊന്ന് കൈയ്യിൽ വെച്ച് കാക്കപൊന്നിന്റെ പിറകെ പോയി തന്റെ ജീവിതം തകർത്തതെന്ന ഉത്തമബോധ്യത്തോടെ വിറയാർന്ന കൈകൾ കൊണ്ട് ആ ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വെച്ചു.

അവസാനിച്ചു.

എഴുത്തുകാരന്റെ കുറിപ്പ്

കഥ വായിച്ച പലർക്കും കഥയിൽ കണ്ഫ്യുഷൻ ഉണ്ട് എന്നറിയിച്ചു. അത് കൊണ്ട്  ഞാൻ ഒരു വ്യക്തത വരുത്താൻ വേണ്ടിയാണ് ഈ കുറിപ്പ്.

കഥയിൽ രണ്ട് ദീപ്ശിഖമാർ ഉണ്ട്. ആദ്യത്തേത് മഹേഷിന്റെ കൂട്ടുകാരിയും അവന്റെ ചേട്ടൻ മോഹന്റെ ഭാര്യയും ആയ ദീപ്ശിഖ. രണ്ടാമത്തേത് മഹേഷിന്റെ ചേട്ടൻ മോഹന്റെ കൂടെ ജോലി ചെയ്യുന്ന ദീപ്ശിഖ. രണ്ടു ദീപ്ശിഖമാരുടെ ഭർത്താക്കന്മാരുടെ പേരും

💬 Comments

View all comments