ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
അന്നത്തെ പോലെ എന്തെങ്കിലും ഉണ്ടായാൽ നീ വീണ്ടും വഴക്കുണ്ടാക്കില്ല എന്ന് എനിക്ക് എന്ത് ഉറപ്പാണുള്ളത്?"
അവൾ ഒന്ന് നിർത്തി, എന്റെ കണ്ണുകളിലേക്ക് നോക്കി തുടർന്നു.
"അതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്. സൽമാന്റെ കൂടെയുള്ളതിനേക്കാൾ ഇന്റിമേറ്റ് ആയിട്ടാണ് ഞാൻ സിദ്ധുവിന്റെ കൂടെ ആ റീലിൽ അഭിനയിച്ചത്. അത് കണ്ടിട്ടും നീ എന്നോട് ക്ഷമ പറയുമോ, അതോ പഴയതുപോലെ വഴക്കുണ്ടാക്കി എന്നെ വിട്ടുപോകുമോ എന്ന് എനിക്കൊന്നു ടെസ്റ്റ് ചെയ്യണമായിരുന്നു. അത് എന്റെ ഒരു പരീക്ഷണമായിരുന്നു ഹരി."
അച്ചുവിന്റെ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നുപോയി. എന്നെ പരീക്ഷിക്കാൻ വേണ്ടി അവൾ മറ്റൊരുത്തന്റെ ശരീരത്തോട് ഇത്രത്തോളം ചേർന്നുനിന്നോ? എന്റെ ഹൃദയം ഒന്ന് കാളി. എങ്കിലും തകർന്നുപോയ മനസ്സ് വീണ്ടെടുക്കാൻ ഞാൻ ഒരു ചോദ്യം കൂടി ചോദിച്ചു.
"അച്ചു... അന്ന് ഞാൻ വീണ്ടും വഴക്കുണ്ടാക്കാനാണ് വന്നിരുന്നതെങ്കിലോ? എങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു?"
അവൾ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.
"എങ്കിൽ നമ്മൾ ഇപ്പോൾ ഇങ്ങനെ വീഡിയോ കോളിൽ സംസാരിക്കില്ലായിരുന്നു ഹരി. നീ നിന്റെ വഴിയേ പോയേനെ, ഞാൻ എന്റെ പാട്ടിനും. എനിക്ക് എന്റെ തീരുമാനങ്ങളുമായി മുന്നോട്ട് പോകേണ്ടി വന്നേനെ."
അവളുടെ ആ മറുപടി എന്റെ ഉള്ളിൽ വലിയൊരു മുറിവുണ്ടാക്കി. ഞാൻ ഇല്ലെങ്കിലും അവൾക്ക് കുഴപ്പമില്ല എന്നാണോ ഇതിനർത്ഥം? അവളുടെ ആ മാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും ആ വേദന പുറത്തു കാണിക്കാതെ, ഒരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
"എടി ദുഷ്ട്ടേ... അപ്പോൾ നിനക്ക് എന്നെക്കാൾ വലുതാണോ അവർ ഒക്കെ?" ഞാൻ തമാശ കലർത്തിയാണ് ചോദിച്ചതെങ്കിലും ഉള്ളിൽ ആധി നിറഞ്ഞുനിന്നിരുന്നു.
അച്ചു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
"നിന്നേക്കാൾ വലുതല്ല അവർ ഹരി. പക്ഷേ, ഇപ്പോൾ ഈ ഡാൻസും എന്റെ സ്റ്റുഡിയോയും നിന്റെ അത്ര തന്നെ എനിക്ക് പ്രിയപ്പെട്ടതാണ്. നിന്നെപ്പോലെ തന്നെ ഇതും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതിൽ ഇനി ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല."
അവളുടെ ആ സംസാരത്തിൽ പഴയ ആ അച്ചുവിനെ എനിക്ക് കാണാൻ കഴിഞ്ഞില്ല. അവൾ ഒരുപാട് സ്വതന്ത്രയായിരിക്കുന്നു, അല്ലെങ്കിൽ ആരോ അവളെ അങ്ങനെ മാറ്റിയിരിക്കുന്നു. ലക്ഷ്മി ചേച്ചി പറഞ്ഞ കാര്യങ്ങൾ വീണ്ടും എന്റെ തലയിൽ മിന്നിമറഞ്ഞു. അവൾ എന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് ഞാൻ ഭയത്തോടെ തിരിച്ചറിഞ്ഞു.
അച്ചുവിന്റെ വാക്കുകൾ ഒരു മുള്ളുപോലെ എന്റെ നെഞ്ചിൽ തറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
എന്നെയും അവളുടെ കരിയറിനെയും ഒരേ തട്ടിൽ വെച്ചു തൂക്കുന്ന ആ പുതിയ അച്ചുവിനെ ഉൾക്കൊള്ളാൻ എനിക്ക് സമയം വേണമായിരുന്നു. കൂടുതൽ സംസാരിച്ചാൽ വീണ്ടും ആ പഴയ വഴക്കിലേക്ക് പോകുമെന്ന് ഭയന്ന് ഞാൻ മനപ്പൂർവ്വം വിഷയം മാറ്റി.
"ശരി ശരി... മതി നിന്റെ ഈ സീരിയസ് വർത്തമാനം. നമുക്ക് ഇതൊക്കെ വിടാം," ഞാൻ മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു
. "അല്ല, നീ ഇന്ന് എന്താ കഴിച്ചതെന്ന് പറഞ്ഞില്ലല്ലോ? ആ ഗൗരി റൂമിൽ വന്ന സ്ഥിതിക്ക് നിനക്ക് ഇനി പട്ടിണി കിടക്കേണ്ടി വരില്ലല്ലോ."
അതുകേട്ടതും അച്ചുവിന്റെ മുഖം വീണ്ടും വിടർന്നു.
"അത് നീ കറക്റ്റ്
💬 Comments
View all comments