0%
Chapter 1

ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala | Read All Parts | 👁 1357 |

ഒതുക്കിവെച്ച ആ ചോദ്യം ഞാൻ മെല്ലെ പുറത്തെടുത്തു.

"അച്ചു... ഈ രണ്ടു മാസം എങ്ങനെയുണ്ടായിരുന്നു?

നിനക്ക് ഞാനില്ലാതെ വിഷമം തോന്നിയോ?"

​അവളുടെ കണ്ണുകൾ ഒന്ന് വാടി.

"പിന്നില്ലാതെ ഹരി... ആദ്യത്തെ ഒരു മാസം ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ. എത്ര രാത്രികൾ ഞാൻ കരഞ്ഞുതീർത്തു എന്നറിയാമോ? നീ എന്നെ അത്രമാത്രം വേദനിപ്പിച്ചു. ഭക്ഷണം പോലും വേണ്ടെന്ന് വെച്ച് ഞാൻ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു."

​അവൾ പതുക്കെ ഒന്നു പുഞ്ചിരിച്ചു.

"പിന്നെ... സിദ്ധുവും സൽമാനും ഗൗരിയും ഒക്കെയാണ് എന്നെ ആകെ മാറ്റിയെടുത്തത്. അവർ എപ്പോഴും കൂടെയുണ്ടായിരുന്നു. ഞാൻ ഡാൻസ് കളിക്കില്ലെന്ന് വാശി പിടിച്ചിരിക്കുകയായിരുന്നു. നീ എന്നെ ചീത്ത പറഞ്ഞതല്ലേ എന്നോർക്കുമ്പോൾ എനിക്ക് സ്റ്റുഡിയോയിൽ പോകാൻ പോലും താല്പര്യമില്ലായിരുന്നു."

​"പിന്നെ ഗൗരി എന്റെ കൂടെ താമസിക്കാൻ വന്നു," അച്ചു തുടർന്നു. "അവളൊരു വൈബ് ആണ് ഹരി. എപ്പോഴും പബ്ബും പാർട്ടിയും മദ്യപാനവും ഒക്കെയായി ഫുൾ ആഘോഷം. എന്റെ ഈ ചടപ്പ് മാറ്റാൻ അവളാണ് എന്നെ നിർബന്ധിച്ച് പുറത്തുകൊണ്ടുപോയിരുന്നത്. പതിയെ ഞാനും അവരോടൊപ്പം ചേർന്നു. സിദ്ധു ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ടായി മാറി. അവൻ അത്രയ്ക്ക് കെയറിങ് ആണ്. അവൻ കൂടെയുള്ളപ്പോൾ എനിക്ക് വല്ലാത്തൊരു സെക്യൂരിറ്റി ഫീൽ ചെയ്യും."

​അവൾ ഇതൊക്കെ വളരെ നിസ്സാരമായി പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളിൽ വലിയൊരു സങ്കടം തോന്നി. നാട്ടിൽ അവൾക്ക് കൂട്ടിനും ആശ്വാസത്തിനും ഒരുപാട് പേരുണ്ടായിരുന്നു. അവളുടെ സങ്കടം മാറ്റാൻ ഗൗരിയും സിദ്ധാർത്ഥും മത്സരിക്കുകയായിരുന്നു. പക്ഷേ, ഇവിടെ ഈ  മുറിയിൽ ഞാൻ ആരുമുണ്ടായിരുന്നില്ല.

ഒറ്റയ്ക്ക് ഇരുന്ന് വിതുമ്പാനും സ്വയം പഴിക്കാനും മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. എന്നെ ആരും പാർട്ടിക്ക് കൊണ്ടുപോയില്ല, ആരും എനിക്ക് തോളിൽ കൈവെച്ച് ആശ്വാസം നൽകിയില്ല. എന്നെക്കുറിച്ച് അവൾ ഒന്നു ചിന്തിച്ച പോലുമില്ലല്ലോ എന്ന വേദന എന്നെ വല്ലാതെ അലട്ടി.

​പെട്ടെന്നാണ് ആ റീലിനെക്കുറിച്ചുള്ള സംശയം എന്റെ തലയിൽ മിന്നിയത്.

"അച്ചു... നീ പറഞ്ഞു ഇത്രയും കാലം നീ ഡാൻസ് കളിക്കാതെ ഇരിക്കുകയായിരുന്നു എന്ന്. പക്ഷേ, നമ്മൾ സംസാരിച്ചതിന്റെ പിറ്റേന്ന് തന്നെ എങ്ങനെയാ ആ 'ആഷിക് ബനായ' സോങ്ങിന്റെ റീൽ വന്നത്? അതും അത്രയ്ക്ക് ഇന്റൻസ് ആയിട്ടുള്ള ഒന്ന്?"

​ആ ചോദ്യം കേട്ടതും അച്ചുവിന്റെ മുഖത്തൊരു മാറ്റം വന്നു. അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ കള്ളച്ചിരി വിരിഞ്ഞു. അത് സ്ക്രീനിലൂടെ ഞാൻ വ്യക്തമായി കണ്ടു.

​"അതോ... അത് ഹരി..." അവൾ ആ കള്ളച്ചിരി ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മുടിയിഴകൾ ഒന്നു കൂടി ഒതുക്കി. ആ ചിരിയിൽ എനിക്ക് പരിചയമില്ലാത്ത ഏതോ ഒരു അച്ചു ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

​​അവളുടെ ആ കള്ളച്ചിരിയുടെ അർത്ഥം മനസ്സിലാവാതെ ഞാൻ നോക്കി നിന്നപ്പോൾ, അച്ചു പതിയെ സംസാരിക്കാൻ തുടങ്ങി. അവളുടെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നില്ല, മറിച്ച് ഒരുതരം നിസ്സംഗതയായിരുന്നു.

​"നീ വിചാരിക്കുന്നത് പോലെയല്ല ഹരി... നീ രണ്ടുമാസം എന്നോട് മിണ്ടാതിരുന്നപ്പോൾ, നിനക്ക് എന്നെ നഷ്ടപ്പെട്ടുവെന്നാണ് ഞാൻ കരുതിയത്. അത്രയും കാലത്തെ മൗനത്തിന് ശേഷം പെട്ടെന്നൊരു ദിവസം നീ വിളിച്ചപ്പോൾ, എല്ലാം മറന്ന് നിന്നോട് സംസാരിക്കാൻ എനിക്ക് അത്ര എളുപ്പമായിരുന്നില്ല. ഇനി

💬 Comments

View all comments