Chapter Title : ഭാര്യയുടെ കൂട്ടുകാരി [Master] [Reloaded]
തുടുത്ത മുഖത്തേക്ക് രക്തം ഇരമ്പിക്കയറി.
“ഇതേപോലെ ചെയ്തുതരാന്‍ ആളുണ്ടായിരുന്നെങ്കില്‍ എന്നെ ഞാന്‍ ചെയ്യിച്ചേനെ.” ലജ്ജയോടെ അവള്‍ പറഞ്ഞു.
“അയലത്തെങ്ങും ആരുമില്ലേ” കള്ളച്ചിരിയോടെ ഞാന്‍ ചോദിച്ചു.
“അങ്ങനെ കണ്ടവരെ വിളിച്ചു കേറ്റി ചെയ്യിക്കാന്‍ ഒക്കുമോ? നമുക്ക് പറ്റിയ ആള്‍ തന്നെ വേണ്ടേ”
“അപ്പൊ ഞാന്‍ പറ്റിയ ആളാണ് അല്ലെ”
“എന്റെ ഉമേച്ചി ഇത്ര ഹാപ്പി ആണെങ്കില്‍ അത് ഇയാള്‍ പറ്റിയ ആളായ കൊണ്ടല്ലേ”
ഞാന്‍ ചിരിച്ചു; അവളും.
“ചേട്ടന്‍ കാര്യമായി പറയുകയാണോ? ചെയ്തില്ല എങ്കില്‍ അവള്‍ പിന്നെ എനിക്ക് സ്വൈര്യം തരില്ല” ഞങ്ങളുടെ സംഭാഷണത്തിന്റെ പൊരുള്‍ മനസിലാകാതെ ഭാര്യ പറഞ്ഞു.
“നിന്റെ കൂട്ടുകാരി അല്ലെ..സഹായിച്ചേക്കാം എന്ന് കരുതി.” അവളോട് അങ്ങനെ പറഞ്ഞിട്ട് ഞാന്‍ സിന്ധുവിനെ നോക്കി അവളുടെ മനസ് അറിയാനായി ഇങ്ങനെ ചോദിച്ചു: “എന്നാല്‍ ഇപ്പോള്‍ തന്നെ തുടങ്ങാം..”
“ഇപ്പോഴോ”
“പിന്നെപ്പോഴാ?”
“താഴെ കുറെ പണി ഉണ്ട്; ചെയ്തില്ലെങ്കില്‍ ആ തള്ള തല തിന്നും..ഉച്ച കഴിഞ്ഞു വരാന്‍ പറ്റുമോ?”
തനി കള്ളിയുടെ ഭാവത്തില്‍ അവള്‍ ചോദിച്ചു. ഉച്ച കഴിഞ്ഞാല്‍ തള്ള മകളുടെ വീട്ടില്‍ പോകുമെന്നും അവള്‍ മാത്രമേ കാണൂ എന്നവള്‍ പറഞ്ഞത് ഓര്‍ത്തപ്പോള്‍ എന്റെ സിരകള്‍ തുടിച്ചു. തള്ള ഇല്ലാത്തപ്പോള്‍ വരാന്‍ അവള്‍ പറയുന്നത് എന്തിനു വേണ്ടിയാകും? അവളുടെ മനസ്സ് ശരിയായി അറിയാന്‍ ഞാന്‍ അടുത്ത നമ്പരിറക്കി.
“എന്നാല്‍ ഞങ്ങള്‍ ഉച്ച കഴിഞ്ഞു വരാം..എന്താടീ” ഞാന്‍ ഭാര്യയോടായി പറഞ്ഞു. സിന്ധു കടന്നല്‍ കുത്തിയതുപോലെ ആ തുടുത്ത കവിളുകള്‍ വീര്‍പ്പിച്ചു. അതോടെ അവളുടെ ഉള്ളിലിരിപ്പ് സ്പഷ്ടമായിക്കഴിഞ്ഞിരുന്നു എനിക്ക്.
“അയ്യോ ഉച്ച കഴിഞ്ഞ് എനിക്ക് പറ്റില്ല ചേട്ടാ..ഒരുപാട് തുണി കഴുകാനുണ്ട്..അതെല്ലാം ഇട്ടിട്ടാ
💬 Comments
View all comments