Chapter Title : ഭാര്യയുടെ കൂട്ടുകാരി
ഭാര്യയുടെ കൂട്ടുകാരി
Bharyayude Koottukaari | രചന : സിയാദ് ചിലങ്ക
തൃശ്ശൂര്‍ക്കാരി സുജയും ആലുവക്കാരന്‍ രമേശനും ഭാര്യഭര്‍ത്താക്കന്‍മാരായി വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി...രമേശന് സ്വന്തമായി ബിസിനസ്സ് ആണ് കൊച്ചിയില്‍..സുജ ഒരു നാട്ടിന്‍പുറത്ത്കാരി പെണ്‍കുട്ടിയാണ്....... ''ചേട്ടാ അനുപമ നാളെ വരുന്നുണ്ട്ട്ടാാ....അവള്‍ എന്റെ അടുത്തേക്കാണ് വരുന്നത്...'' '' അതെ ഹാ...ഹാ.......നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അനുപമ......എന്തായാലും കല്ല്യാണം കഴിഞ്ഞ് ഈ ഒരു കൊല്ലമായി കേള്‍ക്കുന്നു അനുപമ.... അനുപമാന്ന്.........നാളെ നേരിട്ട് കാണാലൊ നിന്റെ കൂട്ടുകാരിയെ....'' ''അതല്ല ചേട്ടാ അവള്‍ ദുബായില്‍ നിന്ന് ഒറ്റക്കാണ് വരുന്നത്.അവള്‍ ഭര്‍ത്താവുമായി പിണങ്ങി ആണ് വരുന്നത്.. അവള്‍ വീട്ടിലേക്ക് പോണില്ലാന്ന് കുറച്ച് ദിവസം നമ്മടെ കൂടെ നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു......ഞാന്‍ വരാന്‍ പറഞ്ഞു....കുഴപ്പം ഇല്ലല്ലൊ ചേട്ടാ...'' രമേശന് എന്താ പറയേണ്ടത് എന്നായി...അനുപമയുടെ ഫോട്ടോസ് കണ്ടിട്ടുണ്ട്...എന്താ ഒരു ലുക്ക് ഒരു അടാറ് എെറ്റം..... ഇവിടെ ഈ ഫ്ലാറ്റില് ഞങ്ങളുടെ കൂടെ...അതും കെട്ടിയോനെ ആയി തെറ്റി.......ആരോ ഉള്ളില്‍ പെരുമ്പറ മുഴക്കി.....സന്തോഷവും പിന്നെ എന്തൊക്കെയോ മിക്സ് ആയ ഒരു പ്രത്യേക ഫീല്‍..ഉള്ളില്‍ നിറഞ്ഞാടുന്ന ഫീല്‍ പുറത്ത് ചാടാതിരിക്കാന്‍ രമേശന്‍ കുറച്ച് പണിപെട്ടു......മുഖത്ത് ഗൗരവം ഫിറ്റ് ചെയ്തു.... '' സുജ....... അത് ശരിയാവൊ നമ്മുടെ കൂടെ എനിക്ക് എന്തോ ഒരു സുഖം തോനുന്നില്ല..നമ്മുടെ പ്രൈവസി നഷ്ടപ്പെടില്ലെ..കല്ല്യാണം കഴിഞ്ഞ് കൊച്ചിയിലേക്ക് മാറിതാമസിച്ചപ്പോളാണ് നമ്മളൊന്ന് സന്തോഷം ആയി വരുന്നത്............പോട്ടെ...എന്തായാലും എന്റെ മോളുടെ കൂട്ടുകാരി അല്ലെ വരട്ടെ....'' ''ഓ...സമാധാനായി..ചേട്ടന് ഇഷ്ടാവോന്ന് ഭയം ഉണ്ടായിരുന്നു....എനിക്ക് അവളും അവള്‍ക്ക് ഞാനും എന്നും ഉണ്ടാകും...എന്ത് പ്രശ്നം ഉണ്ടായാലും എന്റെ അരികിലാണ് അവള്‍ ഓടി വരുന്നത്.....താങ്ക്സ് ചേട്ടാ....'' ''അയ്യേ താങ്ക്സ് ഒന്നും വേണ്..എന്റെ മുത്തിന്റെ സന്തോഷം ആണ് എന്റെയും സന്തോഷം...'' രമേശന്‍ രാവിലെ നേരത്തെ എഴുന്നേറ്റ് ഷേവ് ഒക്കെ ചെയ്ത് കുളിച്ചു കുട്ടപ്പനായി..... '' ഇന്ന് എന്ത് പറ്റി രമേശ് ചേട്ടാ പതിവില്ലാതെ നേരത്തെ റെഡിയായിട്ടുണ്ടല്ലൊ....ഇന്ന് കാക്ക മലര്‍ന്ന് പറക്കും....'' ''നിന്റെ കരളിന്റെ കരളായ തോഴി വരല്ലെ ഞാന്‍ കാരണം കൂട്ടുകാരി ബുദ്ധിമുട്ടണ്ട.....'' ''അവള്‍ ഫ്ലൈറ്റ് ലാന്റ് ചെയ്യുമ്പോള്‍ എന്നെ വിളിക്കും...ഇവിടന്ന് അര മണിക്കൂര്‍ മതിയല്ലൊ അവിടേക്ക്.അവള്‍ പുറത്ത് ഇറങ്ങുമ്പോഴേക്കും നമുക്ക്
💬 Comments
View all comments