Chapter Title : ഭാര്യയുടെ കൂട്ടുകാരി
രമേശന്റെ കണ്ണ് വിടര്‍ന്നു.....സ്ക്രീനില്‍ അനുപമയുടെ സന്ദേശം വന്ന് കിടക്കുന്നു.....അമ്പടീ.....തന്റെ ഊഹം തെറ്റിയില്ല.... അപ്പുറത്ത് നിന്ന് മെസ്സേജ് അയച്ചേക്കുന്നു..നേരിട്ട് ......മ്...മ്..നാണം വരുന്നുണ്ടാകും...രമേശന്‍ വേഗം സന്ദേശം തുറന്നു.... ''രമേശേട്ടാ ഞാന്‍ ഇന്ന് സന്തോഷവതിയാണ്....ഇന്ന് ചേട്ടന്റെ കൂടെ ഇരുന്ന് സംസാരിച്ചപ്പോള്‍ എന്റെ സങ്കടങ്ങള്‍ എല്ലാം ഞാന്‍ മറന്നു....എന്റെ സുജക്ക് നല്ല ഒരു ഭര്‍ത്താവിനെ കിട്ടി ഒപ്പം എനിക്ക് കൂടെ പിറക്കാതെ പോയ ചേട്ടനെയും.....നിങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിന് എനിക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല.....നേരിട്ട് പറയാന്‍ കഴിയില്ല ഞാന്‍ കരഞ്ഞ് കുളമാക്കും അത് കൊണ്ടാ മെസ്സേജ് വിടുന്നത്.....ഗുഡ് നൈറ്റ്........'' രമേശന്റെ നെഞ്ച് കാറ്റ് അഴിച്ച് വിട്ട ബലൂണ്‍ പോലെ ആയി....മെസ്സേജ് അയക്കാന്‍ തോന്നിയത് ഭാഗ്യമായി...അവിടെ അവളുടെ മുറിയിലേക്ക് എങ്ങാനും കയറി പോയിരുന്നെങ്കില്‍ ......ഈശ്വരാ.....രമേശന്‍ തലയില്‍ കൈ വെച്ചു.......തന്റെ വീട്ടിലേക്ക് അതിഥി ആയി വന്ന അവളെ തെറ്റായ രീതിയില്‍ കണ്ടതിന് അവനോട് തന്നെ വെറുപ്പ് തോന്നി...... സുജ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തി....വന്നപാട് അവള്‍ രമേശനെ കെട്ടിപിടിച്ച് കണ്ണുകള്‍ നിറഞ്ഞിരുന്നു..... ''രണ്ട് ദിവസം രമേശേട്ടന്‍ അടുത്തില്ലാതെ എനിക്ക് ഒരു സുഖവും ഇല്ലായിരുന്നു.....'' അവള്‍ അവന്റെ കൈകള്‍ അവളുടെ ഉദരത്തില്‍ വെച്ചു......രമേശേട്ടാ.......ഇവിടെ ഒരാള് വരാന്‍ പോകേണ് കെട്ടൊ...'' ''സത്യം......'' ''മ്.......മ്......'' സന്തോഷം കൊണ്ട് രമേശന്‍ സുജയെ എടുത്തു പൊക്കി.....രമേശന് ആ സന്തോഷത്തിനൊപ്പം സുജയെ മറന്ന് അവളുടെ കൂട്ടുകാരിയെ മോശമായി കണ്ടതില്‍ കുറ്റബോധവും തോന്നി.... ജോലിക്ക് പോയ് തുടങ്ങിയ അനുപമ ഒരു ഹോസ്റ്റലിലേക്ക് മാറി........ അനുപമ ഒഴിവ് ദിനങ്ങള്‍ ചിലവഴിക്കാന്‍ രമേശന്റെയും സുജയുടെയും അരികിലേക്ക് വരും......രമേശന്‍ അനുപയുടെ എല്ലാ കാര്യങ്ങളും ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് നടത്തി കൊടുക്കും.......അങ്ങിനെ നമ്മുടെ രമേശന്‍ ശരിക്ക് നല്ല ഒരു ഭര്‍ത്താവും ഉള്ളിലെ കാപട്യം എല്ലാം മാറ്റി നല്ല മനുഷ്യനുമായി മാറും...എന്ന് നമുക്ക് പ്രതീക്ഷിക്കാം അല്ലെ...? [ഭാര്യയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുക.....മറ്റു സ്ത്രീകളെ ഉപഭോഗവസ്തു ആയി കാണാതെ.....അവളില്‍ അമ്മയെയും സഹോദരിയേയും കാണുക....അടുത്ത് ഇടപഴകി പെരുമാറുന്ന സ്ത്രീകളെ തെറ്റിദ്ധരിക്കാതിരിക്കുക............ഒരുപാട് പേര്‍ എഴുതിയതും വായിക്കപ്പെട്ടതും ആയ വിഷയം ആണ് എങ്കിലും ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍.....]
💬 Comments
View all comments