Chapter Title : ഭാര്യയുടെ പിറന്നാൾ സമ്മാനം
അഞ്ജലിയ്ക്ക് ഇരുപത്തിനാലും..... ഇപ്പോഴേ മക്കളുണ്ടായാലെ ഞങ്ങൾക്ക് രണ്ടുപേർക്കും പ്രായമാകുന്നതിന് മുൻപ് അവരെ ഒരു പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കാൻ പറ്റൂ" "എടാ മണ്ടച്ചാരേ ഞാൻ ഉദ്ദേശിച്ചത് നിനക്ക് ഇപ്പഴും മനസിലായില്ലല്ലേ.... ആദ്യം നീ അവൾക്ക് വല്ല ച്യവനപ്രാശവും വാങ്ങിക്കൊടുത്ത് ഒന്ന് നന്നാക്കിയെടുക്ക്. എന്നിട്ടാവാം വിശേഷം ഉണ്ടാക്കൽ". അമ്മ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. പക്ഷെ ദിവസേന 'രണ്ട് മുട്ടയും പഴവും അല്പം പാലും' അകത്തു ചെല്ലുന്നത് കൊണ്ടാണോ എന്നറിയില്ല, വെറും അമ്പത് കിലോ തൂക്കമുണ്ടായിരുന്ന അഞ്ജലിയ്ക്ക് ഇപ്പൊ പതിനഞ്ച് കിലോയോളം ഭാരം കൂടിയിട്ടുണ്ട്. കാർ സിഗ്നലും കടന്ന് കാർട്ടർ റോഡിലെ അപാർട്മെന്റിന്റെ പാർക്കിങ്ങിൽ എത്തിയപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും ഉണർന്നത്. വണ്ടി ലോക്ക് ചെയ്ത് ഞാൻ ലിഫ്റ്റിൽ കയറി എന്റെ ഫ്ലാറ്റിൽ എത്തി. സമയം എട്ടുമണി കഴിഞ്ഞിരുന്നു. ഇന്നെങ്കിലും നേരത്തെ എത്തേണ്ടതായിരുന്നു എന്നെനിക്ക് തോന്നി. ഇന്നും പാവം അഞ്ജലി എന്നെ കാണാതെ വിഷമിച്ചിരുന്നിണ്ടാവും. രാവിലെയും കൂടി അവളെന്നോട് പറഞ്ഞതാ വൈകീട്ട് നേരത്തെ വരണമെന്ന്. പതിവ് പരിഭവം പറച്ചിൽ ഇപ്പോഴും കേൾക്കാം. കോളിംഗ് ബെൽ അടിച്ച ഉടനെ എന്റെ അഞ്ജലി വാതിൽ തുറന്നു. അല്പം അയഞ്ഞ നീളമുള്ള ഒരു ചുവന്ന ചുരിദാർ ആയിരുന്നു അവളുടെ വേഷം. അവളുടെ ഡ്രെസ്സുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്. മുടിയിഴകളിൽ ചിലത് അവളുടെ സുന്ദരമായ മുഖത്തേക്ക് വീണു കിടക്കുന്നത് കൊണ്ടാണോ എന്നറിയില്ല, ആ സൗന്ദര്യം ഇപ്പോൾ പതിന്മടങ്ങ് ഇരട്ടിച്ച പോലെ. "കണ്ടോ കണ്ടോ ഇന്നും വൈകി. ഈ സൂരജേട്ടൻ അല്ലെങ്കിലും ഇങ്ങനാ. ഒരാൾ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുവാ എന്ന ഒരു വിചാരമേ ഇല്ല". ഒരു കുസൃതി
💬 Comments
View all comments