Chapter Title : ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്]
* ഈ കഥയുടെ ഫ്ലാഷ് ബാക്ക്....*
ഈ കഥ ആരംഭിക്കുന്നത് എന്റെ കോളേജ് ജീവിതത്തിൽ ആണ് ഞാൻ ഡിഗ്രി ക്ക് പഠിക്കുന്ന കാലം....
ഞാനും ജയിംസ്,ജെസ്സി, അർച്ചന എന്ന അച്ചുവും, മാളവിക എന്ന മാളുവും ഞങൾ അഞ്ചു പേര് ഒരു ഗ്യാങ് ആയിരുന്നു
ഫൈവ് സ്റ്റാർ എന്ന് പറഞ്ഞാൽ ഞങ്ങൾ ആണെന്ന് എല്ലാവർക്കും അറിയാം
കോളേജിൽ എല്ലാത്തിലും മുന്നിൽ ഞങ്ങളുടെ ടീം ഉണ്ടാവും.ഞങ്ങളുടെ ലീഡർ കോടീശ്വരൻ ആയ അച്ഛന്റെ ഏക മകൻ ആയ ജയിംസ് ആയിരുന്നു.
'പണത്തിനു മീതെ ഒരു പരുന്തും പറക്കില്ല എന്ന് ആണല്ലോ'
കോളേജിൽ എന്തു പരിപാടി നടക്കണമെങ്കിലും ജയിംസ് ന്റെ പണവും ഞങ്ങളുട സഹകരണവും വേണമായിരുന്നു.
പിന്നെ ഞങളുടെ അഭിമാനമായിരുന്നു കോളേജിലെ പഠിപ്പിസ്റ്റുകൾ ആയിരുന്ന അർച്ചനയും, മാളവികയും. ഏത് പരീക്ഷയിലും ഒന്നാം സ്ഥാനം അച്ചുവിനും രണ്ടാം സ്ഥാനം മാളുവിനും ആവും. അത് കൊണ്ട് തന്നെ അധ്യാപകരുടെ കണ്ണിലുണ്ണികളാണ് ഇരുവരും കൂടാതെ അച്ചു നല്ല ഗായികയും മാളു നർത്തകിയുമാണ്.
ഞാനായിരുന്നു കോളേജ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ.
മൊത്തത്തിൽ ഞങൾ 5 സ്റ്റാർ കോളേജിന്റെ അഭിവാജിയ ഘടകമായിരുന്നു.
ജയിംസും ജെസ്സി യും തമ്മിൽ പ്രണയത്തിലായിരുന്നു.
അർച്ചനക്ക് പാട്ടിനോടും പഠനത്തോടും മായിരുന്നു പ്രണയം മാളവിക ക്ക് പ്രേമം എന്ന് കേൾക്കുന്നത്തെ കലിപ്പ് ആണ് ഇരു വരെയും നല്ല മതിപ്പ് ആണ് മറ്റുകുട്ടികൾ ക്ക്
ഞാൻ ആ കാലത്ത് കോളേജിൽ കാണാൻ കൊള്ളാവുന്ന ചുള്ളൻ മാരിൽ ഒരാൾ ആയത് കൊണ്ട് തന്നെ കുറെ പ്രൊപോസലുകൾ വരുമെങ്കിലും പ്രേമത്തിന് ആർക്കും തല വെച്ചു കൊടുത്തിട്ട് ഇല്ലായിരുന്നു,.
വരുന്നവരെ പരമാവതി മുതലാക്കി
💬 Comments
View all comments