Chapter Title : ഭാ'വ'ഭു [തമ്പുരാൻ]
സാധനം?"
"അതോ മുത്തശ്ശി.... ടൈം ട്രാവെല്ലിങ് എന്ന് പറഞ്ഞ നമ്മുടെ ഭാവിയിലേക്കും ഭൂതകാലത്തിലേക്കും ഒക്കെ സഞ്ചരിക്കുന്നതാ...അങ്ങനെ ഉണ്ടെങ്കിൽ കുകുദ്‌മിക്ക് ഭൂതകാലത്തിലേക്കു പോയാൽ പോരായിരുന്നോ????."
"ഞാനും കേട്ടിട്ടുണ്ട് ചേച്ചി.... ഇതൊക്കെ സത്യമാണോ...... അന്ന് ടൈം ട്രാവെല്ലിങ് ഒക്കെ ഉണ്ടായിരുന്നോ മുത്തശ്ശി??" ഉണ്ണിയും അവന്റെ സംശയം മറച്ചു വച്ചില്ല....
"അതൊന്നും നിക്കറിയൂല കുട്ട്യോളെ..... മുത്തശ്ശി ഒന്ന് കിടക്കട്ടെ....."
വയ്യാത്ത കാൽ മുട്ടിൽ കൈ ചേർത്ത് മുത്തശ്ശി അകത്തേക്ക് നടന്നു....
ദേവിയുടെ മനസ്സിൽ അപ്പോഴും അതായിരുന്നു.... ടൈം ട്രാവെല്ലിങ്.....
"ഭാവിയിലേക്കും ഭൂതകാലത്തിലേക്കും ഒക്കെ പോവാൻ പറ്റിയിരുന്നെങ്കിൽ എന്ത് രസമായേനെ അല്ലെ ചേച്ചി??"
ഉണ്ണിയുടെ ചോദ്യത്തിന് അവൾ വെറുതെ ചിരിച്ചു.....
കാലം അതൊരു മായാജലമാണ്.... ഓരോ നിമിഷവും വിലപ്പെട്ടതാണ്.... അത് കടന്ന് പോയാൽ പിന്നെ തിരിച്ചു കിട്ടില്ലെന്ന് ദേവി വിശ്വസിച്ചു....
തിണ്ണയിൽ കുറച്ചു നീങ്ങിയിരുന്നവൾ മഴത്തുള്ളികൾക്ക് നേരെ കൈ നീട്ടി......
തുടരും........
💬 Comments
View all comments