0%

Chapter Title : ഭാ'വ'ഭു [തമ്പുരാൻ]

Author : kkstories Read All Parts 179

മുഴുവൻ സഞ്ചരിച്ചു....

ഒരുപാട് സഞ്ചരിച്ചിട്ടും മകൾക്കനുയോജ്യനായ സർവ്വ ഗുണ സമ്പന്നനായ ഒരു യുവാവിനെ കുകൂദ്മിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല

നിരാശനായ അദ്ദേഹം തന്റെ മകളെയും കൂട്ടി ബ്രഹ്മലോകത്തേക്ക് ചെന്നു....

ദേവീക്കുട്ട്യേ കേക്കുന്നുണ്ടോ????"

"ഉവ്വ് മുത്തശ്ശി ബാക്കി പറയൂ...."

"അങ്ങനെ കുകുദ്‌മി ബ്രഹ്മലോകത്തെത്തിയപ്പോൾ ബ്രഹ്മാവ് ഗന്ധർവ്വൻമാരുടെ ഒരു കച്ചേരി കേൾക്കുകയായിരുന്നു...

അവർ ആ സംഗീത കച്ചേരി കഴിയും വരെ ക്ഷമയോടെ കാത്ത് നിന്നു...

സംഗീത കച്ചേരി കഴിഞ്ഞപ്പോൾ കുകുദ്‌മി ബ്രഹ്മാവിനെ സമീപിച്ചു....

"സൃഷ്ട്ടിയുടെ ദേവനായ അങ്ങേക്കെന്റെ പ്രണാമം..... ഇതാണെന്റെ മകൾ രേവതി..... ഇവൾക്കനുയോജ്യനായ വരനെ തേടി ഞാൻ ലോകൻ മുഴുവൻ അലഞ്ഞു.... പക്ഷെ എനിക്കാരെയും കണ്ടെത്താൻ കഴിഞ്ഞില്ല.... അങ്ങെന്നെ സഹായിക്കണം ദേവാ...."

വിനയാന്വിതനായി അദ്ദേഹം പറഞ്ഞു.. കൂടെ താൻ മരുമകൻ ആക്കാൻ ആഗ്രഹിക്കുന്ന ധീരരായ യുവാക്കളുടെ പേരുകളും അദ്ദേഹം ബ്രഹ്മാവിനോട് പറഞ്ഞു....

അത് കേട്ട് ബ്രഹ്മദേവൻ പൊട്ടി ചിരിച്ചു....

"വത്സാ... നീ മരുമകൻ ആക്കനാഗ്രഹിക്കുന്നവരെല്ലാം മരിച്ചു മണ്ണോട് ചേർന്നിട്ടിപ്പോൾ 27 ചതുർ യുഗങ്ങൾ കഴിഞ്ഞു ....."

കുകുദ്‌മി ഒന്നും മനസ്സിലാവാതെ ദേവനെ നോക്കി....

"സംഗീത കച്ചേരി നടന്നപ്പോൾ നീയെന്നെയും കാത്ത് അൽപ്പനേരം നിന്നിരുന്നല്ലോ..... അപ്പോൾ ഭൂമിയിൽ 27 ചതുർ യുഗങ്ങളാണ് കടന്ന് പോയത്.........

നീ മരുമകൻ ആക്കാൻ ആഗ്രഹിച്ചിരുന്നവരെല്ലാം മരിച്ചു സ്വർഗ്ഗലോകത്തെത്തി ചേർന്നു.... അവരുടെ മക്കളും, അവരുടെ മക്കളും ഭൂമിയോട് ചേർന്ന് കഴിഞ്ഞു....

നിന്റെ രാജ്യവും പ്രജകളും സ്വത്തും ഒന്നുമിപ്പോൾ നിലനിൽക്കുന്നില്ല....."

"അപ്പൊ എന്തുചെയ്യും മുത്തശ്ശി??"

അച്ചു അവന്റെ സംശയം ചോദിച്ചു...

"മ്മ് പറഞ്ഞു തരാം......ബ്രഹ്മാവ് ഒരു കാര്യം കൂടി പറഞ്ഞു...... എന്തെന്നാൽ..

സർവ്വ ജീവജാലങ്ങളുടെയും സംരക്ഷകനായ വിഷ്ണു ദേവൻ അപ്പോൾ ബാലരാമനായും ശ്രീകൃഷ്ണനായും അവതരിച്ച കാലമായിരുന്നു അത്..... അതുകൊണ്ട് തന്നെ ബലരാമൻ രേവതിക്കു ഉത്തമനായ വരനായിരിക്കുമെന്ന് ദേവൻ പറഞ്ഞത് കേട്ട് കുകുദ്‌മിക്ക് വളരെ സന്തോഷം തോന്നി...

അദ്ദേഹം ബ്രഹ്മദേവനോട് നന്ദി പറഞ്ഞ് ഭൂമിയിലേക്ക് ചെന്നു.... അവിടെയെത്തിയ ശേഷം രേവതിയെ ബലരാമന് വിവാഹം ചെയ്തു കൊടുത്തു.... അങ്ങനെ ആണ് രേവതി ബാലരാമന്റെ പത്നിയായത്....."

"നല്ല കഥയാ മുത്തശ്ശി...."(അച്ചു )

"മുത്തശ്ശി അന്ന് ടൈം ട്രാവെല്ലിങ് ഉണ്ടായിരുന്നോ??"

ദേവിയവളുടെ സംശയം ചോദിച്ചു..

"അതെന്താ

💬 Comments

View all comments