Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
ശിരസ് വെട്ടിപൊളിയുന്ന വേദന അനുഭവപ്പെട്ട ഭദ്ര തന്റെ രണ്ടു കൈകളുംകൊണ്ട് നെറ്റി അമർത്തിപിടിച്ചു. വേദനകൊണ്ടവൾ അലറി.
ശക്തമായ കാറ്റ് മുറിക്കുള്ളിലേക്ക് പാഞ്ഞുകയറി, ഭദ്രയുടെ കണ്ണിൽനിന്നും രക്തം ഒഴുകാൻ തുടങ്ങി. ഓരോ തുള്ളിരക്തവും നിലത്തുവീണ് തേങ്ങി തേങ്ങിക്കരഞ്ഞു.
ശ്വാസം തിരിച്ചുകിട്ടിയ രാമൻനായർ രണ്ട് കൈകളുംകൂപ്പി കേണപേക്ഷിച്ചു.
അവളെ പിടിമുറിക്കിയ ബന്ധനം വകവക്കാതെ ഭദ്ര രാമൻനായരെ നിഗ്രഹിക്കാൻ സർവ്വ ശക്തിയുമെടുത്ത് വീണ്ടും അയാളുടെ അടുത്തേക്ക് ചെന്നു. ഭദ്ര അയാളുടെ കഴുത്തിൽ തൊട്ടതും മണ്ണുകൊണ്ട് തേച്ച ചുമരിലേക്ക് തെറിച്ചുവീണതും ഒരുമിച്ചായിരുന്നു.
നിലത്ത് വീണ അവൾക്ക് ചുറ്റും തിരുമേനിയുടെ മന്ത്രശക്തിയിൽ അഗ്നിവലയം പ്രത്യക്ഷപ്പെട്ടു. പുറത്തകടക്കാൻ കഴിയാത്ത വിധം അവളെ തിരുമേനിയുടെ നിയന്ത്രണത്തിലാക്കി.
ജീവൻ തിരിച്ചുകിട്ടിയ രാമൻനായർ സർവ്വ ദൈവങ്ങളെയും വിളിച്ച് നന്ദി പറഞ്ഞു.
അഗ്നിയുടെ ആവരണം ഭദ്രക്ക് താങ്ങാൻ കഴിയുന്നതിലുമപ്പുറത്തായിരുന്നു. ശരീരം മുഴുവനും ചുട്ടുപൊള്ളുന്ന പോലെ തോന്നിയ ഭദ്ര അവിടെ കിടന്നുകൊണ്ട് പറഞ്ഞു
"വേണ്ടാ... ഞാൻ വരാം... തിരുമേനി ന്റെ അമ്മാളുനെ ഇവൻ... എനിക്ക് ഇവനെ കൊണ്ടോയെ പറ്റു.."
ഭദ്രയുടെ ശബ്ദം ഇടറി
"ഇല്ല്യാ.... ഞാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു. ഒരു കാലത്ത് ന്റെ കാൽക്കൽ അഭയം പ്രാപിച്ചവനാ ഓന്റെ ജീവൻ ഞാൻ രക്ഷിക്കും, അത് ന്റെ കടമയാണ്.."
"ഓം കാളിശക്തി ദുർഗ്ഗായ നമഃ
ആളിക്കത്തുന്ന ഹോമാകുണ്ഡത്തിലേക്ക് അയാൾ നെയ്യും, തീർത്ഥജലവും അർപ്പിച്ചു അഗ്നി ആളിക്കത്തി.
ഭദ്ര അലറിവിളിച്ചു. അവളെ ചുറ്റിയ അഗ്നിവലയം ചെറുതാകൻ തുടങ്ങി. പതിയെ പതിയെ അവളെ അഗ്നി പ്രാപിക്കാൻ തുടങ്ങി. ഭദ്ര എഴുന്നേൽക്കാൻ കഴിയാതെ കട്ടിലിൽ കിടക്കുന്ന രാമൻനായർക്ക് നേരെ തിരിഞ്ഞു.
"സന്തോഷിക്കണ്ട നീയ്യ്...നിന്റെ മരണം... അതടുത്തിരിക്കുന്നു"
കട്ടിലിന്റെ കാലിൽ ഫണമുയർത്തി നിൽക്കുന്ന സ്വർണ നിറമുള്ള സർപ്പത്തെനോക്കികൊണ്ടവൾ പറഞ്ഞു.
"നാഗരാജാവേ... അങ്ങു കാണുന്നില്ലേ... തിരുമേനിടെ മന്ത്രശക്തിക്ക് മുൻപിൽ നിക്ക് പിടിച്ച് നിൽക്കാൻ കഴിയിണില്ല്യാ .. ന്റെ അമ്മാളുനെ മാംസകൊതിയന്മാർക്കിട്ടുകൊടുത്തവനെ ഇവിടെ ഉപേക്ഷിച്ച് പോവ്വാ... നിത്യവും അവിടത്തെ മുൻപിൽ തിരിതെളിയിക്കുന്നവളായിരുന്നില്ല്യേ ഞാൻ. ന്നിട്ടും ന്നെ കൈവിട്ടില്ല്യേ.."
സ്വർണ്ണ നിറമുള്ള സർപ്പം നാവ് പുറത്തേക്ക് നീട്ടിക്കൊണ്ട് ഭദ്രയെയും, രാമൻനായരെയും മാറി മാറി നോക്കി.
മാധവനെ അന്വേഷിച്ചിറങ്ങിയ തിരുമേനിയുടെ സഹായി ഉണ്ണിയും സുഹൃത്തും വൈകാതെ തന്നെ
💬 Comments
View all comments