Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
എഴുന്നേറ്റ് ചുറ്റിലും നോക്കി.
നിലവിളക്കിന്റെ മുൻപിൽ ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും കൂപ്പി മാറോട് ചേർത്ത് ശ്രീ ദുർഗ്ഗാദേവിയെ മനസുരുകി പ്രാർത്ഥിക്കുകയായിരുന്നു ചാരു. അവളുടെ പ്രാർത്ഥനയിൽ കടാക്ഷിച്ച ദേവി ഹോമാകുണ്ഡത്തിൽ നിന്ന് ദിവ്യപ്രകാശം ചൊരിഞ്ഞ് പതിയെ ഭദ്രയെ വലയം ചെയുന്ന കാഴ്ച്ചയായിരുന്നു തിരുമേനി കണ്ടത്.
"അമ്മേ..ദേവീ...ആദിപരാശക്തീ..." തിരുമേനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹോമകുണ്ഡത്തിന് മുൻപിൽ ചമ്രം പടിഞ്ഞിരുന്ന് വലതുഭാഗത്തുള്ള ശംഖിൽ നിന്നും തീർത്ഥജലം ഭദ്രയുടെ ശരീരത്തിലേക്ക് തെളിച്ചുകൊണ്ട് തിരുമേനി മന്ത്രങ്ങൾ ഉരുവിട്ടു.
"ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ ഓം രക്താംഗ്യേ നമഃ ഓം രക്തനയനായേയ് നമഃ "
തന്നെ വലയം ചെയ്ത ദിവ്യപ്രകാശത്തെ മറികടക്കാൻ ഭദ്രക്ക് കഴിഞ്ഞില്ല. ചാരു കണ്ണുകളടച്ച് പ്രാർത്ഥന തുടങ്ങി.
"മ്....അനുസരണയോടെ ഈ ഹോമകുണ്ഡത്തിന് മുൻപിലിരിക്കൂ.. " തിരുമേനിതറപ്പിച്ചു പറഞ്ഞു.
"ഇല്ല്യാ...ന്നെ പറഞ്ഞുവിടാൻ നോക്കേണ്ട.." തിരുമേനിയുടെ കണ്ണുകളിലേക്ക് തീക്ഷണതയോടെ നോക്കിക്കൊണ്ട് ഭദ്ര പറഞ്ഞു.
തെച്ചിപ്പൂവും, തുളസികതിരും തിരുമേനി ഉള്ളംകൈയിലെടുത്ത് മാറോട് ചേർത്ത് പിടിച്ചുകൊണ്ട് ദേവിയെ മനസിൽ ധ്യാനിച്ചു. എന്നിട്ട് അവ ഹരിയുടെ ശരീരത്തിലേക്ക് അർപ്പിച്ചു.
പുഷ്പ്പങ്ങൾ ഭദ്രയുടെ ശരീരത്തിലൂടെ തഴുകിവീണപ്പോൾ അവൾ അലറിവിളിച്ചു.
"ഇവിടെ ഇരിക്കാൻ..."
തിരുമേനി പത്രത്തിൽ നിന്ന് നെയ്യെടുത്ത് ഹോമകുണ്ഡത്തിലേക്ക് തെളിച്ചു. അഗ്നി ആളിക്കത്തി. ഭദ്ര പതിയെ ഹരിയുടെ ശരീരവുമായി ഹോമകുണ്ഡത്തിന് മുൻപിലിരുന്നു.
തിരുമേനി വീണ്ടും തെച്ചിപ്പൂവും തുളസിയുമെടുത്ത് മാറോട് ചേർത്ത് 3 പ്രാവശ്യം ഉഴിഞ്ഞ് ഭദ്രക്ക് നേരെ അർപ്പിച്ചു. ശേഷം ശംഖിലെ തീർത്ഥജലം കൊണ്ട് ഹരിയുടെ ശരീരത്തെ ശുദ്ധീകരിച്ചു.
ശരീരം ശുദ്ധീകരിക്കുംതോറും ഭദ്രക്ക് ഹരിയുടെ ദേഹംവിട്ട് പുറത്തു കടക്കാൻ ദുർഗ്ഗാദേവിയുടെ അദൃശ്യസാനിധ്യം പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
അവൾ അലറിവിളിച്ചു.
ഭദ്രയുടെ അലർച്ചകേട്ട ചാരു കണ്ണുതുറന്ന് നോക്കിയപ്പോൾ കൈകാലുകൾ നിലത്തടിച്ചു കരയുന്ന ഹരിയെയാണ് കണ്ടത്.
മിഴികളിൽ നിന്ന് അശ്രുക്കൾ പൊഴിഞ്ഞ് കവിൾത്തടംതാണ്ടി അധരങ്ങളിലേക്ക് ഒലിച്ചിറങ്ങി. ഇടത് കൈകൊണ്ട് അവൾ ആ അശ്രുക്കളെ തുടച്ചുനീക്കി ഹരിക്ക് അപമൃത്യു കൈവരിക്കാതിരിക്കാൻ മൃത്യുഞ്ജയമന്ത്രം ജപിക്കാൻ തുടങ്ങി.
"ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്."
മന്ത്രങ്ങൾ ജപിക്കുമ്പോഴും അടഞ്ഞുകിടന്ന ചാരുവിന്റെ മിഴികൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.
ദുർഗ്ഗാദേവിയുടെ അദൃശ്യസാനിധ്യവും തിരുമേനിയുടെ മന്ത്രങ്ങളുംകൂടെയായപ്പോൾ
💬 Comments
View all comments