0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 1.5K

സ്‌ത്രീ രൂപം. ഹരി സൂക്ഷിച്ചു നോക്കി പതിയെ ആ മുഖം ഭദ്രയുടെയായിമാറി. ഭദ്ര ഹരിയുടെ നേർക്ക് നിന്നു.

വവ്വാലുകൾ കൂട്ടം കൂട്ടമായി പറന്നുയർന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കൾ ഓരിയിടാൻ തുടങ്ങി. കാലിലെന്തൊ ഇഴയുന്നപോലെ തോന്നിയ ഹരി താഴേക്ക്‌നോക്കി. വെള്ളിനിറത്തിലുള്ള നാഗം കാലിനെ സ്പർശിച്ചു ഇഴഞ്ഞുനീങ്ങുന്നത് കണ്ട ഉടനെ ഹരി തന്റെ വലതുകാൽ ശക്തിയായി കുടഞ്ഞു, നാഗം തെറിച്ചു ഭദ്രയുടെ കാൽക്കൽവീണു. പെട്ടന്ന് തന്നെ അത് അപ്രത്യക്ഷമാകുകയും ചെയ്തു.

ഭയം ഹരിയുടെ മനസിന്റെ സമനില തെറ്റിച്ചനിമിഷത്തിൽ തന്നെ ഭദ്രയുടെ ശരീരം തീഗോളമായി അവന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു. വലിയശബ്ദത്തോടെ ഹരി അലറിവിളിച്ചു..

ഹോമകുണ്ഡത്തിലെ അഗ്നി ജ്വലയായ് മുകളിലേക്കുയർന്നു. ധ്യാനത്തിലിരുന്ന തിരുമേനി കണ്ണുതുറന്ന് ഹോമാകുണ്ഡത്തിലേക്ക് നോക്കി. ഹരിയുടെ ശരീരത്തിലേക്ക് ഭദ്രകുടിയേറുന്ന കാഴ്ച്ചകണ്ട് അയാളൊന്ന് പുഞ്ചിരിച്ചു.

"ഓം കാളീശക്തി ദുർഗ്ഗായ നമഃ"

ഹോമകുണ്ഡത്തിലേക്ക് തീർത്ഥജലവും, നെയ്യും, അർപ്പിച്ചു. അഗ്നി ജ്വലകളായി ഉയർന്നു.

ഭാർഗ്ഗവിതമ്പുരാട്ടിയും, സവിത്രിയും ചാരുവുംകൂടെ കണ്ണുകളടച്ച് ദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

ഹരിയുടെ അലർച്ചയിൽ ആ ചെറിയവനം മുഴുവനും പ്രകമ്പനം കൊണ്ടു, ചെറുജീവികളെല്ലാം മാളത്തിൽകയറിയൊളിച്ചു.

ഭദ്ര ഹരിയുടെ ശരീരവുമായി വന്നവഴി തിരിച്ചു നടന്നു. ഓരോ ഇടവഴിയിലെത്തുമ്പോഴും പ്രകൃതി അവൾക്ക് വഴിയൊരുക്കി കാത്തിരുന്നു,

അവൾക്ക് കൂട്ടിനായി സ്വർണമിറമുള്ള സർപ്പവും, ഇളംങ്കാറ്റു മുണ്ടായിരുന്നു പിന്നാലെ, ഇളംങ്കാറ്റിൽ ഭദ്രയുടെ മുട്ടോളമെത്തിനിൽക്കുന്ന മുടിയിഴകൾ പാറിനടന്നു.

പഴയ ഒരു തറവാട്ടിലേക്കായിരുന്നു ഭദ്ര ഹരിയെയും കൊണ്ട് പോയത്. ഉമ്മറത്തിണ്ണയിലേക്ക് കയറിയ അവൾ അടഞ്ഞുകിടന്ന തിരുട്ടിവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഇടനാഴികയിലൂടെ നടന്ന ഭദ്ര വലത്തോട്ട് തിരിഞ്ഞ് കിഴക്ക് ഭാഗത്തെ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് കടന്നു.

പുല്ലായ വിരിച്ച കട്ടിലിൽ വലത് കാൽ അൽപ്പമുയർത്തി നീണ്ട് നിവർന്ന് കിടക്കുകയായിരുന്നു

💬 Comments

View all comments