Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
കൈകൾകൊണ്ട് ചിക്കിചിതറി..
ഹരിയുടെ ഭാവമാറ്റംകണ്ട സവിത്രിതമ്പുരാട്ടി ചാരുവിന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.
"അമ്മേ...അമ്മേ എണീക്ക്യാ....അമ്മേ.." ചാരു കവിളിൽ തട്ടിവിളിച്ചു.
കർപ്പൂരത്തിന്റെ ഗന്ധവും, കൂട്ടമണിയടിയും, മന്ത്രജപങ്ങളും ആ മുറിയിൽ തിങ്ങിനിറഞ്ഞു. ഹരിയുടെ ഭാവമാറ്റംകണ്ട സാവിത്രിതമ്പുരാട്ടി ചാരുവിന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.
"അമ്മേ...അമ്മേ എണീക്യാ...അമ്മേ.." ചാരു കവിളിൽ തട്ടിവിളിച്ചു.
കർപ്പൂരത്തിന്റെ ഗന്ധവും, കൂട്ടമണിയടിയും, മന്ത്രജപങ്ങളും ആ മുറിയിൽ തിങ്ങിനിറഞ്ഞു.
ചാരു അമ്മയെ വീണ്ടും കവിളിൽതട്ടി വിളിച്ചു. പതിയെ കണ്ണുതുറന്ന സാവിത്രിതമ്പുരാട്ടി ചാരുവിന്റെ മുഖത്തേക്ക് നോക്കി.
"ന്താ മ്മേ.." ഇടറിയ ശബ്ദത്തോടെ ചാരു ചോദിച്ചു.
"വയ്യ..നിക്ക് കാണാൻവയ്യ, ന്റെകുട്ടി..." തമ്പുരാട്ടി തേങ്ങി തേങ്ങി കരഞ്ഞു.
"ഓം കാളീശക്തി ദുർഗ്ഗായ നമഃ"
തിരുമേനി ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചുകൊണ്ട് അവളോട് പറഞ്ഞു.
"നിന്റെ ലക്ഷ്യം, അത് നീ നിറവേറ്റി. ഇനി തിരിച്ചു പൊയ്ക്കോളൂ.."
ആവാഹനകളത്തിലിരിക്കുന്ന ഭദ്രയോട് തിരുമേനി കല്പിച്ചു.
"ഹഹഹ..."ഭദ്ര ആർത്തുച്ചിരിച്ചു
"ഇല്ല്യാ... ഈ തറവാട്ടിലെ അവസാന ആൺതരിയെയും കൊണ്ടേ ഭദ്ര പോവൂ.."
"ഇത്രയൊക്കെയായിട്ടും നീ ഇനിയും പഠിച്ചില്ല്യേ ഭദ്രേ...." പരിഹാസത്തോടെ തിരുമേനിചോദിച്ചു.
"ഹും, തൈക്കാട്ട് മനയിൽ ഇനിയൊരു സന്തതി ണ്ടാവാൻ പാടില്ല്യാ.."
"ഇത്രേം നേരം ഞാൻ ക്ഷമിച്ചത്, നിന്റെ ഭക്തിയിൽ നിക്ക് വിശ്വാസമുള്ളത് കൊണ്ടാ, എന്നാൽ ദുർമരണപ്പെട്ട നീ," തിരുമേനി ഭദ്രയുടെ നേരെ വിരൽചൂണ്ടി.
"നിന്റെ മരണശേഷം ഏഴാം നാൾ നീ വീണ്ടും ആത്മാവായി അലയാൻ തുടങ്ങി, നിന്റെ സാനിധ്യമറിഞ്ഞ മാധവനും ദേവനുംകൂടെ ന്റെ അടുത്തേക്ക് അഭയം പ്രാപിച്ചുവന്നു. ന്റെ കാൽകീഴിൽ ജീവന് രക്ഷതേടി വന്നോർക്ക് ഞാൻ സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിട്ടുണ്ട്."
"ന്നിട്ട് ന്തായി തിരുമേനി രക്ഷകൻ കൈവെടിഞ്ഞോ.?" ഇടയിൽകയറി ഭദ്ര ചോദിച്ചു, എന്നിട്ട്
💬 Comments
View all comments