0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 1.6K

ശക്തി ക്രമാതീതമായി കൂടിവന്നു. ആവാഹനക്കളം പൂർണ്ണമായും കാറ്റിനോട് അലിഞ്ഞുചേർന്നു കരിയും, കുങ്കുമവും, മഞ്ഞൾപ്പൊടിയുമെല്ലാം വായുവിൽലയിച്ചുചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ചുറ്റിലും കുരുത്തോലകൊണ്ട് അലങ്കരിച്ച ആവാഹനക്കളം ഭദ്ര പൂർണ്ണമായും നശിപ്പിച്ചു.

തിരിയിട്ട് കത്തിച്ച നിലവിളക്ക് ഹോമാകുണ്ഡത്തിലേക്ക് തട്ടിമറഞ്ഞു. എണ്ണയും,നെയ്യും ഒരുമിച്ചുചേർന്നപ്പോൾ അഗ്നി ശക്തിപ്രാപിച്ച് ആളിക്കത്തി.

തിരുമേനി തളികയിൽ നിന്നും ഭസ്മമെടുക്കാൻ തുനിഞ്ഞതും രക്തമൊഴുകുന്ന അവളുടെ കണ്ണുകൾ കൊണ്ട് തളികയെ സൂക്ഷിച്ചുനോക്കി. പെട്ടന്ന്തന്ന ചെമ്പിൽ പണിതീർത്ത തളിക അന്തരീക്ഷത്തിലേക്കുയർന്ന് തിരുമേനിയുടെ നെറ്റിയുടെ ഇടത് വശത്ത് ചെന്നുവീണു.

അപ്രതീക്ഷിതമായി നെറ്റിൽ തളികവീണ തിരുമേനി പിന്നിലേക്ക് മറിഞ്ഞുവീണു.വേദനകൊണ്ട് അയാൾ നെറ്റിത്തടം പൊത്തിപിടിച്ചു, രക്തം ഒലിച്ചിറങ്ങി.

ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു. അവൾ ഹരിയുടെ ശരീരവുമായി എഴുന്നേറ്റ് തിരുമേനിയുടെ അടുത്തേക്ക് ചുവടുകൾ വച്ചു.

"ഈ മനക്കല് ഇനിയൊരു ആൺതരി ണ്ടാവാൻ പാടില്ല, അതിന് തിരുമേനി തടസമാണെങ്കിൽ...."

താഴെക്കിടക്കുന്ന തിരുമേനിയുടെ നേരെനിന്ന് അവൾ തന്റെ മൂർച്ചയുള്ള ദ്രംഷ്ടകൾ നീട്ടിക്കൊണ്ട് രൗദ്രഭാവത്തിൽ പറഞ്ഞു.

കൈകൾ കൊണ്ട് തിരുമേനിയുടെ കഴുത്തിൽ പിടിക്കാൻ ചെന്ന ഭദ്ര നിമിഷനേരംകൊണ്ട് അചലമായി നിന്നു. കാറ്റിന്റെ ശക്തികുറഞ്ഞു, അന്തരീക്ഷം ശാന്തമായി ബോധരഹിതയായി കിടന്ന സാവിത്രിതമ്പുരാട്ടി പതിയെ എഴുന്നേറ്റു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ തിരുമേനി സ്തംഭിച്ചിരുന്നു. നിലത്ത് നിന്ന് തിരുമേനി പതിയെ എഴുന്നേറ്റ് ചുറ്റിലും നോക്കി.

നിലവിളക്കിന്റെ മുൻപിൽ ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും കൂപ്പി മാറോട് ചേർത്ത് ശ്രീ ദുർഗ്ഗാദേവിയെ മനസുരുകി പ്രാർത്ഥിക്കുകയായിരുന്നു ചാരു. അവളുടെ പ്രാർത്ഥനയിൽ കടാക്ഷിച്ച ദേവി ഹോമാകുണ്ഡത്തിൽ നിന്ന് ദിവ്യപ്രകാശം ചൊരിഞ്ഞ് പതിയെ ഭദ്രയെ വലയം ചെയുന്ന കാഴ്ച്ചയായിരുന്നു തിരുമേനി കണ്ടത്.

"അമ്മേ..ദേവീ...ആദിപരാശക്തീ..." തിരുമേനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹോമകുണ്ഡത്തിന് മുൻപിൽ ചമ്രം പടിഞ്ഞിരുന്ന് വലതുഭാഗത്തുള്ള

💬 Comments

View all comments