Chapter Title : ഭദ്ര നോവല്‍ (ഹൊറർ)
മനസിൽ സങ്കൽപ്പിച്ചുകൊണ്ട് മുകളിലേക്കുയർത്തിയ കൈകൾ പതിയെ ചമ്രം പടിഞ്ഞിരിക്കുന്ന തന്റെ കാൽമുട്ടുകളിലേക്ക് അടുപ്പിച്ച് ചൂണ്ടുവിരൽ തള്ളവിരലിനോട് ചേർത്ത് ദീർഘശ്വാസമെടുത്ത് ധ്യാനിച്ചു.
"ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേ ഷുച ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ"
"തിരുമേനി..." ഇടറിയശബ്ദത്തിൽ ഭദ്ര വീണ്ടും വിളിച്ചു.
കണ്ണുതുറന്ന് തിരുമേനി വലത് വശത്ത് ഭൂമിയെ സ്പർശിക്കാതെ നിൽക്കുന്ന ഭദ്രയുടെ മുഖത്തേക്ക് നോക്കി.
"ഞാൻ പോവാം..." ഇനിയും തനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ ഭദ്ര മാപ്പിനായ് തിരുമേനിക്ക് മുൻപിൽ കേണു.
"ചെയ്തത് തെറ്റാണ്, നിക്കറിയാം. അപ്പുവേട്ടന്റെ അതേ സ്വഭാവായിരിക്കും ഹരിക്കുംണ്ടാവാന്ന് തെറ്റിദ്ധരിച്ചു. ചാരുവിന് ഒരു ബുദ്ധിമുട്ടും ണ്ടാവണ്ട ന്ന് കരുതിയാ ഹരിയേം ന്റെ കൂടെ കൊണ്ടോവാന്ന് തീരുമാനിച്ചേ, പക്ഷേ ചാരുവിന് അവനോടുള്ള സ്നേഹം നിക്ക് കാണാൻകഴിയിണ്ട്." ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു. അപ്പോഴും മുട്ടോളമെത്തിനിൽക്കുന്ന അവളുടെ മുടിയിഴകളെ ഇളംകാറ്റ് തഴുകിതലോടികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
ഹോമകുണ്ഡത്തിലേക്ക് തിരുമേനി വീണ്ടും നെയ്യ് അർപ്പിച്ചു, അഗ്നി ആളിക്കത്തി.
പട്ടിൽപൊതിഞ്ഞ ആണി നാക്കിലയിൽനിന്നെടുത്ത് തിരുമേനി കണ്ണുകളടച്ച് മാറോട് ചേർത്തു പിടിച്ച് ദുർഗ്ഗാദേവിയെ ധ്യാനിച്ചു.
"ഓം കാളീശക്തി ദുർഗ്ഗായ നമഃ"
കൈയിലെടുത്ത ആണി ഭദ്രക്ക് നേരെ പിടിച്ചുകൊണ്ട് തിരുമേനി പറഞ്ഞു.
"ഭദ്രേ... മ്...മടങ്ങിക്കോളൂ,,ന്നിയൊരു പരീക്ഷണത്തിന് മുതിരണ്ട.."
"തിരുമേനി നിക്ക് ഒരു ആഗ്രഹം ണ്ട്, ഞാൻ വിളക്ക് വച്ചുവന്നിരുന്ന നാഗക്കാവില് ന്നി മുതൽ വിളക്ക് തെളിയിക്കണം, എല്ലാദിവസവും,"
"ശേഷം ഗണിച്ചുനോക്കിയിട്ട് പറയുന്നതെന്താണോ അതിനനുസരിച്ചയിരിക്കും നിക്കിപ്പോ ന്നും പറയാൻ കഴിയില്ല്യാ.."
തിരുമേനി തീർത്തുപറഞ്ഞു.
"ന്റെ ആഗ്രഹം ന്താണോ
💬 Comments
View all comments