Chapter Title : ❤️ഭദ്രദീപം 3 [ M D V & Meera ]
ഫലം, അത് നീ ഏതൊക്കെ അമ്പലത്തിൽ ഏതൊക്കെ മൂർത്തിയുടെ മുന്നിൽ ചെന്നാലും ശാന്തി ഒരിക്കലും കിട്ടില്ല. നിന്റെ ജീവിതം നീ ഇപ്പോൾ കുടിച്ച മദ്യത്തോടെ അങ്ങ് തീരും.
ഭദ്ര ആ കുപ്പിയിലെ ബാക്കിയുള്ള മദ്യം അവളുടെ കർചീഫ് കൊണ്ട് കുപ്പി പിടിച്ചുകൊണ്ട് അടുത്തുള്ള പൂച്ചട്ടിയിലേക്ക് ഒഴിച്ചു.
നിനെക്കെന്തെങ്കിലും പറയാനുണ്ടോ .. ഭദ്ര കയ്യിലെ ഗോൾഡ് വാച്ച് നോക്കികൊണ്ട് പറഞ്ഞു ഇനി ഒരു രണ്ടു മിനുട്ട് കൂടെയുണ്ട്.
നിനക്ക് വേണമെങ്കിൽ ഒന്ന് കരയാം, അതും കൂടിയാവുമ്പോൾ നീ മുകളിലേക്ക് ചെല്ലുമ്പോ എന്റെ അമ്മയെ അച്ഛനെ കാണാൻ നിനക്ക് അത്ര ബുദ്ധിമുട്ട് കാണില്ല.
വിശ്വൻ മലന്നടിച്ചുകൊണ്ട് ഭദ്രയുടെ കാലിലേക്ക് വീണതും ഒരു വിറയൽ.
ഒരു നിമിഷം ആ കാഴ്ച കണ്ടു നിന്നു കൊണ്ട് ഭദ്ര വാതിൽ തുറന്നു.
നിറമിഴികളോടെ ….രേവതിയമ്മ!
ഒന്നും പറയാനാവാതെ അവർ ഭദ്രയെ കെട്ടിപിടിച്ചു കരഞ്ഞു.
കാര്യങ്ങൾ എല്ലാം അതിവേഗം നടന്നു. നാട്ടുകാരും പോലീസുകാരും എല്ലാവരും ആ മരണത്തിൽ ഒത്തുകൂടി.
ഭർത്താവിന് ഈയിടെ മാനസിക പിരിമുറുക്കം കൂടുതൽ ആയിരുന്നുവെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്തതാണെന്നും രേവതിയമ്മ മൊഴികൊടുത്തു.
വിശ്വന്റെ സഹായി ആണ്ടവനും അത് സമ്മതിച്ചു.
********************************************************
അനന്തനും രേവതിയും ആ വീട്ടിൽ തനിച്ചായി,
ക്ലിനിക് മറ്റൊരു ഡോക്ടറെ ഏല്പിച്ചു .
അനന്തൻ ഡൽഹിയിലേക്ക് താമസം മാറ്റാൻ വേണ്ടി തീരുമാനിക്കുന്നത് ഭദ്ര വഴി ദീപൻ അറിഞ്ഞപ്പോൾ,
അവൻ ഭദ്രയോടു പറഞ്ഞു.
ആരോരുമില്ലാത്ത ആ അമ്മയുടെ കണ്ണീരു നമ്മൾ മറന്നു പോകരുത്. നമ്മൾ കാരണമാണ് അവരിന്നു വിഷമിക്കുന്നത്.
ഞാനെന്താണ് ചെയ്യണ്ടത് ഏട്ടാ.
നിനക്ക് അനന്തനോട് സംസാരിച്ചു കൊണ്ട് അമ്മയെ നമ്മുടെയൊപ്പം നിർത്താൻ
💬 Comments
View all comments