Chapter Title : ❤️ഭദ്രദീപം 3 [ M D V & Meera ]
സമ്മതം ചൊദിച്ചൂടേ….
പൊന്നുപോലെ നമ്മുടെ അമ്മയെപ്പോലെ നോക്കാം.
ഞാൻ പറഞ്ഞു നോക്കാം ഏട്ടാ …..
ഭദ്രയുടെ ആവശ്യം അനന്തന് കേട്ടപ്പോൾ അവനിതിലും വലിയ സന്തോഷം മറ്റൊന്നുണ്ടായിരുന്നില്ല , അവന്റെ മനസ്സിൽ ഉള്ള ആഗ്രഹം ഭദ്രയെ പാണീഗ്രഹണം ചെയുക എന്നതായിരുനെങ്കിലും അമ്മയ്ക്ക് ഒരു കൂട്ടു നൽകുക എന്നതാണ് ഇപ്പോഴുള്ള ആവശ്യം.
അനന്തൻ അമ്മയെ ഭദ്രയ്ക്കും ദീപനും കൊടുത്തുകൊണ്ട് ഡൽഹിയിലേക്ക് യാത്രയായി.
രേവതിയമ്മ വന്നത് മുതൽ ഭദ്രയും ദീപനും രണ്ടു മുറിയിലായി ഉറക്കം. രേവതിയമ്മ കട്ടിലിൽ കിടക്കുമ്പോൾ അവരുടെ കാലൊക്കെ തിരുമ്മിക്കൊടുത്തുകൊണ്ട് ഭദ്ര നിലത്തു പായ വിരിച്ചു കിടക്കും.
ഒരിക്കൽ ഭദ്രയോടു രേവതിയമ്മ കുളത്തിൽ നിന്നും കുളികഴിഞ്ഞു വന്നിട്ട് തലമുടി തോർത്തുമ്പോൾ ചോദിച്ചു
അനന്തൻ പറഞ്ഞിരുന്നു….
മോൾക്ക് മറ്റൊരാളെ ഇഷ്ടമാണ്...എന്ന്..
അത്...അമ്മെ...ഞാൻ…. ഭദ്ര വാക്കുകൾക്ക് വേണ്ടി പരതിയപ്പോൾ….
വേണ്ട മോളെ പറയാൻ വേണ്ടി ബുദ്ധിമുട്ടണ്ട, എനിക്കെല്ലാം മനസിലാകും, ഞാനവിടെ ഉള്ളതുകൊണ്ടാണ് നിങ്ങൾ രണ്ടാളും തത്കാലം ഒന്നിക്കാതെ നില്കുന്നത് എന്ന് അമ്മയ്ക്കറിയാം….
ഭദ്ര രേവതിയമ്മയെ കെട്ടിപ്പിച്ചുകൊണ്ട് കരഞ്ഞു.
ഞങ്ങൾക്ക് പിരിയാൻ ആവില്ല അമ്മെ…. നാടിനും സമൂഹത്തിനും മുൻപിൽ ഞങ്ങൾ പാപികളാണ്.
പക്ഷെ….
വേണ്ടമോളെ...അരുതാത്തതൊന്നും എന്റെ മോനും മോളും
ചെയ്തിട്ടില്ല, ഒരു പക്ഷെ അതിനു കാരണം എന്റെ ഭർത്താവ് കൂടെയല്ലേ, ഗൗരിയും ദേവനും ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ
ഇങ്ങനെയൊന്നും ആവില്ലായിരിക്കും അല്ലെ?
അറിയില്ല അമ്മെ...ഞങ്ങൾക്ക്…ഭദ്ര…….വിതുമ്പി.
ഇരുവരും സ്വന്തം അമ്മയായി രേവതിയമ്മയെ കാണാൻ തുടങ്ങിയിരുന്നു. അമ്മയുടെ മുൻപിൽ അങ്ങനെ ഒന്നും ചെയ്യാൻ ഇനി അങ്ങോട്ട് ഇരുവർക്കും ആവില്ല. അതുകൊണ്ട് ഭദ്രയും ദീപനും അവരുടെ മോഹങ്ങളേ പഞ്ചരത്തിൽ ഇട്ടുകൊണ്ട് ജീവിക്കുകയാണ്. അവർക്കു വേദന കാണുമായിരിക്കും അതിലും ഒരു
💬 Comments
View all comments