0%

Chapter Title : ❤️ഭദ്രദീപം 3 [ M D V & Meera ]

Author : കൊമ്പൻ Read All Parts 868

അത് അച്ചിട്ട പോലെ ആവുമെന്ന് കരുതിയതല്ല.

ഇതാണ് പെണ്ണ്. ഇവൾക്ക് വേണ്ടി എന്തും ത്യജിക്കാം ഏതു യുദ്ധവും നേടാം.

അനന്തൻ പ്രണയാതുരമായി കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ ഓർത്തെടുത്തെങ്കിലും തന്റെ ഹൃദയത്തിന് ഏറ്റ ആ മുറിവ്…….

അതും ഇഷ്ടപെട്ട മോഹിച്ചു കാത്തിരുന്ന ആ കുട്ടിയുടെ നാവിൽ നിന്നും, മറ്റൊരാളെ ഇഷ്ടമാണ്, ഈ വിവാഹത്തിന് താല്പര്യമില്ല എന്നും കേട്ടപ്പോൾ. മനസ് പതറിപ്പോയി.
ഉറങ്ങാൻ കഴിയാതെ….
അമ്മയുടെയും അച്ഛന്റെ മുൻപിൽ അത് തുറന്നു പറയാനും കഴിയാതെ….

ഒന്നും വേണ്ടായിരുന്നു എന്ന തോന്നൽ അനന്തന്റെ മനസിനെ ഉലച്ചുകൊണ്ടിരുന്നു.

അമ്മയ്ക്കും അച്ഛനും ഇപ്പോൾ ഭദ്ര അല്ലെങ്കിലും മറ്റൊരു കുട്ടിയെ വിവാഹം കഴിച്ചാൽ മതിയെന്നാണ്. പക്ഷെ തന്റെ മനസ് അതിപ്പോഴും അഗാധമായ ഇരുണ്ടു നിറഞ്ഞ കൊക്കയിൽ എവിടെയോ ഭദ്രയ്ക്ക് വേണ്ടി കേഴുകയാണ്…..

അനന്തന്‍ കണ്ണിലെ വെള്ളം തുടച്ചുകൊണ്ട് അമ്മയെ കാണാൻ അടുക്കളയിലേക്ക് ചെന്നു.

*****************************************************************
ബസിറങ്ങി ആൽത്തറയുടെ അരികിൽ ഉള്ള ചായക്കട ലക്ഷ്യമാക്കി ഒരു വൃദ്ധൻ നടന്നു വരുന്നു. കയ്യിലൊരു പഴയ സഞ്ചിയും കാലൻ കുടയുമുണ്ട്. നരച്ചമുടിയെല്ലാം പാറി പറന്നുകൊണ്ട്. യാചകനെ പോലെ കാണുന്നവർക്ക് തോന്നും.

ചായ കുടിച്ചു കാശുകൊടുക്കാൻ നേരം അയാൾ ചോദിച്ചു.

ഇവിടെയീ ഗൗരി, ദേവൻ എന്ന പേരിൽ രണ്ടു പേര് ഉണ്ടായിരുന്നില്ലേ…

15 വർഷങ്ങൾക്ക് മുൻപ് ഒരു കാറപടകത്തിൽ കൊല്ലപ്പെട്ട,
അവരുടെ മക്കൾ ഈ നാട്ടിൽ തന്നെയാണോ ഇപ്പോഴും…..”അയാൾ കൂട്ടിച്ചേർത്തു ….

15 വര്‍ഷം എന്നൊക്കെ പറയുമ്പോ ഓര്‍മ്മ കിട്ടാണില്യല്ലോ
ഗൗരി...ദേവൻ…അവരെന്തു ചെയ്തിരുന്നവരാണ്.

അവർ രണ്ടുപേരും നൃത്തം ചെയുമായിരുന്നു.

അങ്ങനെ ആണെങ്കിൽ ശിവക്ഷേത്രത്തിന്റെ പാട്ട് പുര നടത്തുന്ന മഹാദേവൻ നമ്പൂതിരിയോട് ഒന്ന്

💬 Comments

View all comments