Chapter Title : ❤️ഭദ്രദീപം 3 [ M D V & Meera ]
ചോദിച്ചോളൂ
മൂപ്പര്ക് നിശ്ചയം ഉണ്ടാകും..
ആയിക്കോട്ടെ..
ആട്ടെ പേരെന്താണ്...നിങ്ങളുടെ എവിടെന്നു വരുന്നു.
കേശവൻ….തഞ്ചാവൂര് നിന്നും.
അയാൾ പാട്ടുപുര ലക്ഷ്യമാക്കി നടക്കുമ്പോൾ ഒരോർമ്മ അയാളെടുത്തേടിയെത്തി..
എല്ലാത്തിന്റെയും തുടക്കം..
അന്ന് രാത്രി താൻ പാട്ടുപുരയിലെ നൃത്തം ചെയ്യുന്നവരുടെ ചമയത്തിനു അലങ്കാരത്തിനും മുന്നിൽ നില്കുമ്പോ കറന്റ് ഒരു നിമിഷത്തേക്ക് പോയതും ഗൗരി അപ്പോൾ അലറിയതും.
മുറിയിൽ നിന്നും ഒരാൾ ഓടുമ്പോ അവനെ പിടിച്ചു ആഞ്ഞൊരടി ഈ കൈകൊണ്ട് കൊടുത്തുമെല്ലാം.
പക്ഷെ അന്ന് അവനെ വെറുതെ വിടാതെ ദേവനും ഗൗരിയും ഒപ്പം അന്ന് രാത്രി നൃത്തത്തിന് വന്ന നർത്തകിമാരുടെയും മുന്നിൽ അപമാനിച്ചു വിട്ടപ്പോൾ അവൻ പ്രതികാരം ചെയ്യുമെന്ന് താനോ ഗൗരിയോ ദേവനോ കരുതിയതല്ല.
എല്ലാം വിധിയാണ്. ഗൗരിയോടുള്ള മോഹം കൊണ്ടാണ്, അവനന്നു ചമയ മുറിയിൽ കടന്നവളെ പിടിച്ചത്, പക്ഷെ അന്നവനേറ്റ നാണക്കേട് അവളോടുള്ള മോഹം മുഴുവനും പകയായി മാറി....
6 മാസങ്ങൾക്ക് മുൻപ് തന്നെ കാണാൻ വന്ന അവൻ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്, ഗൗരിയുടെ മകൾ ഭദ്ര, അമ്മയേക്കാൾ സുരസുന്ദരിയായ അവളെ മരുമകളായി വീട്ടിൽ കൊണ്ടുവരുമെന്നും തന്റെ 20 വർഷത്തെ അഭിനിവേശം ഭദ്രയിലൂടെ നടത്തുമെന്നും.
വിശ്വനാഥൻ!!
അതെ അവൻ ഇപ്പോഴും ആനയുടെ പകയും ശക്തിയുമാണ്. പക്ഷെ ഭദ്രയെ എങ്ങനെയും രക്ഷിക്കണമെന്ന ആഗ്രഹം കൊണ്ടാണ് തഞ്ചാവൂര് നിന്നും താൻ തിടുക്കപെട്ടു ഇങ്ങോട്ടേക്ക് വരുന്നത്.
ഒരുപക്ഷെ ഗൗരിയുടെയും ദേവന്റെയും അനുഗ്രഹം കൊണ്ടാവാം നഷ്ടപെട്ട തന്റെ സ്വരം തിരിച്ചു കിട്ടിയതും.
എന്തായാലും തന്റെ ഈ ജന്മം തീരും മുൻപ് ഭദ്രയോടു ദീപനോടും ഈ കാര്യമെല്ലാം പറഞ്ഞിട്ടേ പോകുന്നുള്ളൂ.
ആരാ എവിടുന്നാ…
ഞാൻ.. കേശവൻ.
മുൻപ് ഇവിടെ….
അതുപറയുമ്പോ
💬 Comments
View all comments