0%

Chapter Title : ❤️ഭദ്രദീപം 3 [ M D V & Meera ]

Author : കൊമ്പൻ Read All Parts 870

പാട്ടുപുരയുടെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ദേവന്റെയും ഗൗരിയുടേം ഫോട്ടോ കണ്ടപ്പോൾ കേശവൻറ് കണ്ണ് നിറഞ്ഞു.

ഞാൻ ഗൗരിയുടെയും ദേവന്റെയും കാർ ഓടിച്ചിരുന്ന കേശവൻ.

എന്റെ വൈക്കത്തപ്പാ…
കേശവാ... നീയിത്രയും നാള് എവ്ടെയായിരുന്നു.
നീ അവരോടൊപ്പം മരിച്ചെന്നാണ് ഞങ്ങൾ എല്ലാം വിശ്വസിച്ചിരുന്നത്.

മരിച്ചു പോയേനെ, മഹാദേവ..
ആട്ടെ എനിക്ക് അത്യാവശ്യമായി ഭദ്രയേയും ദീപനെയും കാണണം.

ദീപൻ, ഇന്ന് കാലത്തു ടൌൺ വരെ പോകുവാണ് പറഞ്ഞു. അവൻ ഊണിനു മുൻപ് എത്തേണ്ടതാണ്.

പിന്നെ ഭദ്ര. അവൾ വിശ്വനാഥന്റെ മകന്റെ ക്ലിനിക്കിൽ ആണ് ജോലി. അവിടെ ആൽത്തറയുടെ നേരെ കാണുന്ന ആ കെട്ടിടത്തിൽ.

അതുകേട്ടതും കേശവന്റെ മനസ് ഒന്ന് പിടച്ചു.
വിശ്വനാഥന്റെ മകൻ, അവനും അച്ഛന്റെ സ്വഭാവമാണോ ഇനി എന്ന് ആലോചിച്ചു പതറികൊണ്ട് കേശവൻ വേഗത്തിൽ ക്ലിനിക്കിലേക്ക് നടന്നു.

**********************************************************
ദീപൻ ടൗണിൽ നിന്നും വരുന്ന വഴി രേവതിയമ്മയുടെ വീടിനു മുന്പിൽ വണ്ടിയൊന്നു നിർത്തി, അവർക്ക് മുട്ടുവേദനയ്ക്കുള്ള മരുന്ന് ടൗണിൽ പോകാൻ നേരം വാങ്ങാൻ കാലത്തു അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞിരുന്നു.

അത് കൊടുക്കാൻ നേരം , രേവതിയമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ദീപന് ചെറിയ വിഷമം തോന്നി.

മിക്കപ്പോഴും അവരത് പറയാറുമുണ്ട് ഒരു മകൾ ഇല്ലാത്തതിന്റെ വിഷമം, രേവതിയമ്മയ്ക്ക് നടക്കാൻ ചെറിയ ബുദ്ധിമുട്ടും ഒപ്പം പ്രമേഹത്തിനു മരുന്നും എല്ലാം അവർ തന്നെയാണ് ഈ പ്രായത്തിൽ നോക്കുന്നത്. ഒപ്പം വീട്ടിലെ ജോലിയെല്ലാം ഇപ്പോഴും അവർ ഒറ്റയ്ക്കു തന്നെയാണ് ചെയുന്നത്.

യാദൃശ്ചികമായാണ് ഭദ്രയെ അവരുടെ മകന് തന്നൂടെ എന്ന് എടുത്തടിച്ചമാതിരി ചോദിച്ചതും, അന്നാട്ടിലെ പ്രമാണിയും ആഢ്യനും ആയ വിശ്വനാഥന്റെ വീട്ടിലേക്ക് തന്റെ എല്ലാമെല്ലാമായ പെങ്ങളെ തരാം

💬 Comments

View all comments