0%

Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]

Author : kkwriter2024 Read All Parts 17K

സമയം കളഞ്ഞു. പുസ്തകത്തിൽ ഒരു അമ്മയുടെയും മകളുടെയും കഥ വായിച്ചപ്പോൾ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസിലേക്ക് വന്നു.

ദീപൻ അപ്പോഴേക്കും അവളുടെ ഫോണിലേക്ക് വിളിച്ചു .

“മോളെ, ഏട്ടൻ ഇച്ചിരി വൈകും, മോൾക്ക് വിശക്കുന്നുണ്ടെങ്കിൽ കഴിച്ചോളൂട്ടോ ..”

“ഉഹും… വന്നിട്ട് ഒന്നിച്ചു കഴിക്കാം ഏട്ടാ.”

തിരിച്ചു വീട്ടിലെത്തിയപ്പോൾ, ഭദ്ര അവളുടെ മെത്തയിൽ കിടന്നു ഉറങ്ങുകയിരുന്നു.

ദീപൻ വന്നു കാളിങ് ബെൽ അടിച്ചപ്പോൾ ഹാളിലെ തറയിൽ പുല്ലുപായിൽ കിടന്ന അവൾ പതിയെ മിഴകൾ തുറന്നു. മുടി വാരിക്കെട്ടി വാതിൽ തുറന്നു.

നേരിയതായി വിയർത്ത്, മയക്കം വിടാത്ത കണ്ണുകളുമായി നില്ക്കുന്ന അനിയത്തിയുടെ മുഖത്തുനോക്കി ദീപൻ അല്പനേരം നിന്നു.

“എന്താ ഏട്ടാ?”

“മോളെ ഉച്ചയൂണ് കഴിച്ചോ?”

“ഇല്ല ഏട്ടാ, വായോ. ഞാൻ ചോറ് വിളമ്പാം …”

“ഉം..”

“എന്ത് പറഞ്ഞു ഏട്ടാ എന്റെ ജോലിക്കാര്യത്തെ പറ്റി?” ഇലയിൽ ചോറ് വിളമ്പുമ്പോൾ ഭദ്ര ഏട്ടനോട് ആരാഞ്ഞു.

“അടുത്തയാഴ്ച മുതൽ മോൾക്ക് അനന്തൻ ഡോക്ടറുടെ ക്ലിനിക്കിൽ ജോലിക്കു പോകാം” പഴുത്ത മാമ്പഴം അമർത്തി ദീപൻ പറഞ്ഞു,

“പഴുത്തു നിൽക്കുവാണ്‌ അല്ലെ? എവിടെന്നു പറിച്ചു മോള്?”

“തെക്കേ തൊടിയിൽ മൂവാണ്ടൻ മാവിൽ നിന്നും.”

“മോളെ.. ചെരിപ്പിടാതെ അങ്ങോട്ട് പോകല്ലേ കേട്ടോ ..”

“ഉവ്വ്  ഏട്ടാ ..”

“മോളിരിക്ക് ….”

“ഉം …ഇരിക്കാം ഏട്ടാ …” ദീപൻ കഴിക്കുന്നത് നോക്കി ഭദ്ര മേശയുടെ അരികിൽ ഇരുന്നു.

ദീപൻ കഴിച്ചു കൈ കഴുകാൻ മോന്തയിലെ വെള്ളം എടുത്തു പാത്രത്തിലേക്ക് ഒഴിക്കും മുൻപ് ഭദ്ര പറഞ്ഞു,

“കോലായിൽ നിന്ന് കഴുകിക്കോ ഏട്ടാ…”

താൻ കഴിച്ച പാത്രത്തിൽ ചോറ് വിളമ്പികൊണ്ട്

💬 Comments

View all comments