Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
ഏട്ടനെ തന്നെയായിരുന്നു.
പരാതികളും പരിഭവങ്ങളും ആവശ്യങ്ങളും കൊണ്ട്, ആ തഴമ്പിച്ച കൈകൾ എടുത്തു മുഖത്തിട്ടുരസി മൊഴിയുമ്പോൾ ഒരു പ്രതീക്ഷയാണ്. എന്തിനും ഏതിനും ഒരു ഉചിതമായ മാർഗമോ നിർദ്ദേശമോ ആ മനസ്സിലുണ്ടാകുമെന്ന പ്രതീക്ഷ.
ഓരോ ആഗ്രഹങ്ങളും ആവശ്യങ്ങളും പറയുമ്പോൾ ചെറു പുഞ്ചിരിയോടെ ‘നമുക്ക് നോക്കാം’ എന്ന് പറയുന്ന ഏട്ടനെ അവളുടെ മനസ്സിൽ ഒരു പ്രത്യേക സ്‌ഥാനത്തു തന്നെ അവൾ പ്രതിഷ്ഠിച്ചു.
“പറയുന്ന ഓരോ സാധനങ്ങൾ വാങ്ങിക്കൊടുത്തും കൊഞ്ചിച്ചും വഷളാക്കണ്ട കേട്ടോ, നാളെ ആണൊരുത്തന്റെ കൂടെ ഇറക്കി വിടാനുള്ളതാണ്.” എന്നൊക്കെ പറയുന്ന മുത്തശ്ശിയുടെ മുഖം ഓർത്തു പോകുന്നു.
ഈ ഒരു വാക്ക് മുത്തശ്ശിയിൽ നിന്നും കേൾക്കുമ്പോൾ ഏട്ടൻ നെടുവീർപ്പിടുന്നത് കാണാം. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ ഏട്ടൻ അകത്തേക്ക് പോകുമ്പോൾ ചെറിയ നീറ്റൽ ആ ഇളം മനസ്സിലും ഉണ്ടാകാറുണ്ട്.
ഭദ്ര, അവൾ നല്ല രീതിയിൽ പ്ലസ്ടു പാസ്സായി. ഏട്ടനും മുത്തശ്ശിയ്ക്കും തന്നെ പരസ്പരം പിരിഞ്ഞിരിക്കാൻ ഉള്ള സങ്കടം ഉണ്ടെങ്കിലും, നാട്ടിൽ നല്ല കോളേജുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ബാംഗ്ലൂരിലെ ഒരു നേഴ്സിങ് കോളജിൽ ചേരുകയായിരുന്നു. അകന്ന ഒരു ബന്ധത്തിലെ ഒരു കുട്ടിയുടെ ഒപ്പം ഹോസ്റ്റലിൽ ചേരുകയും ചെയ്തു.
ഒരു മായാലോകമായിരുന്നു ബാംഗ്ലൂരെങ്കിലും അവളെ നിയന്ത്രിച്ചു വെച്ചത് ഏട്ടന്റെ ഉപദേശങ്ങളും, ഏട്ടന് അവളോടുള്ള വിശ്വാസം കൂടി കാത്തു സൂക്ഷിക്കണം എന്നുള്ള ഒരു ദൃഢനിശ്ചയം കൂടിയായിരുന്നു.
അത് കാരണം ഈ നാലു വർഷ കാലയളവിൽ അവൾ സ്വയം നിയന്ത്രിച്ചു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടും, ദൈവാനുഗ്രഹം കൊണ്ടും, അവളുടെ ഏട്ടന്റെ പ്രാർത്ഥനയുടെ ഫലമായും എ,ഴുതിയ ഒരു പേപ്പറും കിട്ടാതിരുന്നിട്ടില്ല.
സ്വന്തം രക്ഷിതാക്കളറിയാതെ ആർത്തുല്ലസിച്ചു നടക്കാൻ, മണിക്കൂറുകൾക്ക് ശരീരത്തിന് വിലയിട്ടു നടക്കുന്ന കൂട്ടുകാരികൾ, പലകുറി അവളെയും ക്ഷണിക്കാറുണ്ട്.
ഇവിടെ നമ്മുടെ ഈ പഠിപ്പിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളൊന്നും നാട്ടിലെ ഒരു പൂച്ചക്കുട്ടി പോലും അറിയില്ല എന്നു പറഞ്ഞു ഒന്ന് ഉല്ലസിച്ചു നടക്കാൻ ഒരു പാട് നിർബന്ധിക്കാറുണ്ട്.
അവളുടെ ആ പട്ടിക്കാട്ടിലെ ഡ്രെസ്സൊക്കെ മാറ്റി മോഡൽ ഡ്രെസ്സിൽ തിളങ്ങി നടക്കാൻ പറയാറുണ്ട്.
കൂട്ടുകാരൊക്കെ അടിച്ചു പൊളിച്ചു നടക്കുമ്പോൾ അവളുടെ മനസ്സിലും ആഗ്രഹങ്ങളും മോഹങ്ങളും ഇല്ലാഞ്ഞിട്ടല്ല.
💬 Comments
View all comments