Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
ഒരു നേരം വരെ പാടത്തും പറമ്പിലും കൊത്തിക്കിളക്കുന്ന ഏട്ടന്റെ പഴയ പോളിസ്റ്റർ കുപ്പായങ്ങൾ മനസ്സിൽ തെളിയുമ്പോയും, പൊരി വെയിലത്ത് ഉരുകി ഒലിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാനം സ്വരുക്കൂട്ടി അയച്ചു തരുന്ന പണത്തിലേക്ക് നോക്കുമ്പോൾ, താനേ ആ ഏട്ടന്റെ കുഞ്ഞനിയത്തി ആയി മാറിപ്പോകും അവൾ.
ഇന്നീ യാത്രയിൽ ഇനി ഒരു തിരിച്ചു വരവില്ല. ഇനിയുള്ള കാലം ഏട്ടനെയും പരിചരിച്ചു നാട്ടിൽ തന്നെ ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ജോലി തേടണം അതാണ് അവളുടെ ലക്ഷ്യം. എന്നിട്ട് നാലുവർഷം നേരിട്ടു കിട്ടാത്ത ആ സ്നേഹം ആവോളം അനുഭവിക്കണം.
ഓരോന്ന് ആലോചിച്ചു കൊണ്ട് വിൻഡോയിലൂടെ വരുന്ന പാതിരാ കാറ്റേറ്റ് അവൾ മെല്ലെ കണ്ണുകൾ അടച്ചു നിദ്രയിലേക്ക് ഊളിയിട്ടു.
പെട്ടെന്ന് ഫോൺ അടിച്ചപ്പോഴാണ് അവൾ ഉറക്കിൽനിന്നും ഉണർന്നത്. സ്‌ക്രീനിൽ ‘ഏട്ടൻ’ എന്ന് തെളിഞ്ഞു കണ്ടപ്പോൾ അവൾ ഒന്നു ഉഷാറായി. ഫോണെടുത്തു ചെവിയിൽ വെച്ചപ്പോൾ തന്നെ ‘എവിടെത്തി മോളേ?’ എന്നുള്ള ചോദ്യമാണ് അവൾ കേട്ടത്.
സ്റ്റാന്റിലെലെത്തുന്ന സമയം കഴിഞ്ഞല്ലോ എന്ന് പറഞ്ഞപ്പോഴാണ് ഭദ്ര പുറത്തെ കടകളുടെ ബോർഡുകളിലേക്ക് നോക്കുന്നത്. ‘ഇവിടെ അടുത്തെത്തി ഏട്ടാ, അരമണിക്കൂറിനുള്ളിൽ സ്റ്റാൻഡിൽ എത്തു’മെന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടാക്കി.
അവൾ പ്രതീക്ഷിച്ചതു പോലെ തന്നെ ഏട്ടൻ ചേതക്കുമായി സ്റ്റാന്റിന്റെ മുമ്പിൽ തന്നെയുണ്ടായിരുന്നു. നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു ഏട്ടന് ഫോൺ വിളിച്ചാൽ പിന്നെ അവിടുന്ന് ബസ്സിൽ കയറിയാൽ ഒരു സമാധാനമാണ്.
ഏത് അസമയത്തും ഏട്ടൻ തന്നെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോകാൻ സ്റ്റാന്റിൽ ഉണ്ടാകുമെന്നുള്ളത് അവൾക്ക് ഒരു ധൈര്യമാണ്.
ബസ്സിൽ നിന്നിറങ്ങി ഏട്ടനെ ഒന്ന് കെട്ടിപ്പിടിച്ചു കുശലം ചോദിച്ചു.
ഈ പാതിരായ്ക്ക് ഉറക്കവുമൊഴിച്ചു കാത്തിരിക്കേണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അവൾ ഒരു പരിഭവത്തിൽ പറയുമ്പോൾ ആ ഏട്ടനൊരു ചിരിച്ചു കൊണ്ട് മറുപടിയുണ്ട്.
“നട്ടപ്പാതിരക്ക് നിന്നെ ഞാൻ വല്ല ചെന്നായ്ക്കൾക്കും പിച്ചിച്ചീന്താൻ ഇട്ടുകൊടുക്കാം, അല്ല പിന്നേ. എനിക്കിതല്ലാതെ എന്താ പെണ്ണേ പണി?”
“അതേ.. എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ, അവൾക്ക് വേണ്ടി ഉറക്കമൊഴിക്കുന്നതോണ്ട് എനിക്കൊരു ചുക്കും വരാൻ പോകുന്നില്ല.പിന്നെ എനിക്കും ഒരു കാത്തിരിപ്പിന്റെ സുഖമൊക്കെ അറിയണ്ടേ കൊച്ചേ……”
“സമയം കളയാതെ കേറിയിരി കൊച്ചേ..”
ഈ വാക്കുകളാണ്
💬 Comments
View all comments