0%

Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]

Author : kkwriter2024 Read All Parts 17K

അവളിലെ സ്ത്രീത്വത്തിന്റെ കെട്ടഴിഞ്ഞു പോകാൻ ആ നഗരത്തിനു ഭാഗ്യം ഉണ്ടാവാത്തതു കൊണ്ടാണ് എന്ന് ഈ കഥാകാരന് തോന്നിയിട്ടുണ്ട്.

നൂലുപൊട്ടിയ പട്ടം പോലെ അവൾ പാറിപ്പറക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ അവളുടെ നിഷ്കളങ്കമായ മുഖം ഓർത്തു കൊണ്ട് ആർക്കും അതിനു കഴിയുമോ എന്ന് ചോദിക്കേണ്ടി വരും. പക്ഷെ അവളുടെ ഉള്ളിലും ഒരു മനസുണ്ട്. അതിനു പറന്നു പറന്നു വാനിലുയരാനും നൂല് പൊട്ടിച്ചുകൊണ്ട് കാറ്റിൽ പറക്കുമ്പോൾ അതിന്റെ ഇഷ്ടത്തിന് എങ്ങോട്ടെന്നില്ലാതെ പറക്കാനും അതിനും ഇത്തിരി കുറുമ്പൊക്കെ കാണില്ലേ?

കാണും.

അത് മനസ്സിലാക്കാൻ നമുക്ക് കഥയിലേക്ക് പോകാം.

“ഏട്ടാ.. ”

“എന്താ പൊന്നൂസേ..”

“ഞാൻ കാണുമ്പോ ഷേവ് ചെയ്യണം എന്ന് പറഞ്ഞിട്ടുള്ളതല്ലേ”

“മോളെ അത് മറന്നല്ലോ, ഏട്ടനു ഇന്നൊരുപാട് ജോലി ഉണ്ടായിരുന്നു.”

“നാളെ ഞാൻ ഷേവ് ചെയ്തു തരാം കേട്ടോ”

“അതിനെന്താ മോള് ചെയ്തോളൂന്നേ.”

വീടെത്തും വരെ കുറുമ്പിപെണ്ണ് ഓരോന്നു ഏട്ടനെ ചോദിച്ചോണ്ടു ഇരുന്നു.

നീളൻ മതിലിനു മുൻപിൽ സ്കൂട്ടി നിർത്തിയതിനു ശേഷം ദീപൻ ഗേറ്റ് തുറന്നുകൊണ്ട് അകത്തു കയറി,

ഭദ്ര തോളത്തുള്ള വലിയ ബാഗിനെ ഇറക്കി വെച്ചപ്പോൾ, ദീപൻ അതെടുത്തുകൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു.

മുറിയിലെ റ്റ്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ മൂന്നു മാസം മുൻപ് തന്നെ പിരിഞ്ഞ തന്റെ പ്രിയപ്പെട്ട ബെഡും, സ്റ്റഡി ടേബിളും, ഒപ്പം വൃത്തിയായി അടുക്കി വെച്ച പുസ്തങ്ങളും, എല്ലാം അതുപോലെ തന്നെ ഏട്ടൻ സൂക്ഷിച്ചു വെച്ചിരിക്കുന്നു.

ഭദ്ര ആദ്യം തന്നെ, ഏട്ടന്റെ കഴുത്തിലൂടെ അവളുടെ ഇരുകൈകളും കോർത്തുകൊണ്ട്, ഏട്ടന്റെ ആ കുറ്റി രോമം നിറഞ്ഞ വെളുത്ത കവിളിൽ ഒരു കടി കൊടുത്തു.

നോക്കിയപ്പോൾ, തന്റെ പല്ലുകളുടെ പാടുകൾ നല്കിയ

💬 Comments

View all comments