Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
ഒരു വൃത്തം. അവൾ അതിൽ നാവു നീട്ടിയൊന്ന് നക്കിയശേഷം അവിടെ ഒരുമ്മ കൂടി നല്കി. എന്നിട്ട് ബെഡിലേക്ക് ഒറ്റ ചാട്ടം.
“വന്നപ്പോഴേക്കും എന്റെ മോൾക്ക് കുറുമ്പ് കാണിക്കാൻ ധൃതി ആയി, അല്ലെ?”
“ഏട്ടാ വല്ലാത്ത ക്ഷീണം, ഞാൻ കിടക്കട്ടെ.”
“മോളെ വിശക്കുന്നുണ്ടോ?”
“ഇല്ല ഏട്ടാ.”
രാവിലെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിക്കിടക്കുമ്പോൾ എന്തോ കല്ലിൽ വന്നടിക്കുന്ന ശബ്ദം കേട്ടാണ് ഭദ്ര കണ്ണ് തുറന്നത്. ബെഡിൽ നിന്നും കൊലുസു കിലുക്കി നടന്നു പുറത്തേക്ക് വന്നപ്പോൾ തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുന്ന ഏട്ടനെ ആണവൾ കാണുന്നത്. തന്റെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ ബാഗിൽ ആക്കിയത് ദീപൻ എടുത്തുകൊണ്ട് പോയി അലക്കുന്നതും അയയിൽ വിരിച്ചിടുന്നതും അവൾ കൺകുളിരെ നോക്കി നിന്നു.
“ഏട്ടാ..”
“ങ് ഹാ, മോളുണർന്നോ?”
“മ്മ്”
“പല്ലുതേച്ച് വന്നോളൂ, ഏട്ടൻ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്. അതുകഴിഞ്ഞു തലയിൽ കാച്ചിയ വെളിച്ചെണ്ണ പുരട്ടിത്തരാം.”
“ശരിയേട്ടാ..”
ചെറുപ്പം മുതൽ അതാണ് പതിവ്. അവളുടെ മുടിയിൽ കാച്ചിയ എണ്ണ പുരട്ടി താളിതേച്ചു കഴുകിക്കളയാൻ അവൾക്ക് ഏട്ടൻ വേണം. മുത്തശ്ശിയെപ്പോലും അതിന് അനുവദിച്ചിട്ടില്ല. ഇന്നും അങ്ങനെ തന്നെ. അവൾ അവധിയ്ക്കു വന്നാൽ ആദ്യദിവസം തന്നെ ദീപന്റെ ജോലി അതാണ്.
കാച്ചി വെച്ച വെളിച്ചെണ്ണ നെറുകയിൽ ഇട്ടുകൊടുത്തുകൊണ്ട് ദീപൻ ഭദ്രയുടെ നീളൻ മുടി കയ്യിലെടുത്തു. അത് കൈപ്പത്തിയിൽ വിടർത്തികൊണ്ട് എണ്ണ അതിൽ തേച്ചു.
“അമ്മയുടെ സൗന്ദര്യം പോലെ, മുടിയഴകും കിട്ടിയിട്ടുണ്ട് മോൾക്ക്”
“എനിക്ക് ഇത് വെട്ടണം എന്നുണ്ട് ഏട്ടാ” എന്ന് പറഞ്ഞപ്പോൾ ദീപൻ അവളുടെ ഇടുപ്പിലായി നല്ലൊരു നുള്ളു കൊടുത്തു.
“പെണ്ണിന്റെ അഴക് അവളുടെ മുടിയിലാണ് മോളെ.”
“അതൊക്കെ പണ്ടല്ലേ
💬 Comments
View all comments