0%

Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]

Author : kkwriter2024 Read All Parts 6392

ഏട്ടന്റെ നെഞ്ചിൽ ഷർട്ടിനു മുകളിലൂടെ അവൾ ഒരുമ്മ തിരിച്ചു ഏട്ടനും കൊടുത്തു.

“കണ്ണെഴുതണ്ടേ?” ഭദ്ര ചോദിച്ചു.

“ഞാൻ എഴുതിത്തരാം.”

“‘ഉം..“ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവളെ കരിമഷികൊണ്ട് കണ്ണെഴുതിക്കാനും അവൾക്ക് ദീപൻ തന്നെ വേണം. ചന്ദനം അരച്ചുകൊണ്ട് അവളുടെ തിരുനെറ്റിയിൽ ചെറിയ കുറി ഇട്ടുകൊടുത്തുകൊണ്ട് അവളുടെ മുഖം കൈക്കുമ്പിളിൽ ഏട്ടൻ കോരിയെടുത്തു.

“നല്ല ചേലാണ് എന്റെ കുട്ടിയെ കാണാൻ”

അവളുടെ കാർകൂന്തൽ ചീവികൊടുത്തുകൊണ്ട് അവളുടെ മുടിയിഴകളിൽ മുഖം ചേർത്തു.

“ഏട്ടൻ ഇപ്പോഴും എന്റെ മുടി ചീകുമ്പോ എന്തിനാ മുഖം അവിടെ ചേർത്ത് പിടിക്കുന്നത്?”

“അത് പണ്ടേ ഉള്ള ശീലമാണ് മോളെ, മാറ്റാൻ പറ്റുന്നില്ല”

“പണ്ടെന്നു പറയുമ്പോ?”

“മോളുടെ അമ്മയും ഇതുപോലെ മുടിയുള്ള പെണ്ണായിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ കുളി കഴിഞ്ഞു ഈറൻ മുടിയുണക്കുമ്പോ ഞാൻ ആ കാർകൂന്തൽ കയ്യില് പിടിച്ചു മണത്തിരുന്ന ഓർമ്മയാ..”

“അപ്പൊ മുത്തശ്ശി എന്ത്യേ, ഇവിടെ ഇല്ലായിരുന്നോ ഏട്ടാ”

“നിന്റെ മുത്തശ്ശി നീ ജനിച്ചതിനു ശേഷമാണ് നമ്മുടെ അച്ഛനോടുള്ള പിണക്കം മറന്നു ഇങ്ങോട്ട് വന്നത്.”

“അതെന്താ ഏട്ടാ പിണങ്ങിപ്പോയത് ?”

“മുത്തശ്ശി നമ്മുടെ അച്ഛനെ അത്രയും സ്നേഹിച്ചു വളർത്തി, എന്നിട്ട് മുത്തശ്ശിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കുടുംബത്തിലെ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നപ്പോൾ, മുത്തശ്ശിയ്ക്ക് ദേഷ്യം വരില്ലേ? അതുകൊണ്ട് അവരുടെ കൂടപ്പിറപ്പുകൾക്ക് ഒപ്പം മുത്തശ്ശി പിന്നീട് താമസമായി.”

“ഓഹ് അത് ശരി.”

ദീപൻ അവളെ കട്ടിലിൽ ഇരുത്തി, ഒരു സ്വർണ പാദസരം അവളുടെ കാലിൽ അണിയിച്ചു.

“ഇത് അമ്മയുടെയാണ്….”

“നന്നായിട്ടുണ്ട് ഏട്ടാ ..”

അവളുടെ കാലിനെ അത് മനോഹാരിയാക്കിയപ്പോൾ കണ്ടു കൺ നിറഞ്ഞ ദീപൻ, അതിൽ ഒരു മുത്തം കൊടുത്തു.

ഭദ്ര നാണം കൊണ്ട് ചിരിച്ചു.

വീട് അടച്ചുകൊണ്ട് തന്റെ കാലൻ കുടയുമെടുത്തു ദീപൻ നടക്കുന്നതിനൊപ്പം വരമ്പത്തൂടെ പച്ച പട്ടു പാവാടയണിഞ്ഞുകൊണ്ട് ഏട്ടന്റെ പിറകെ അവളും അമ്പലത്തിലേക്ക് നടന്നു.

അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ, യേശുദാസിന്റെ ഗംഗാ തീർത്ഥം കേട്ടുതുടങ്ങി. അവിടെ ആൽത്തറയുടെ അരികിലായി ചില പുങ്കന്മാരുടെ നോട്ടം ഭദ്രയുടെ മുൻപിലും പിൻപിലും ഉണ്ടായിരുന്നു. അവൾ അവരെയൊന്നും നോക്കിയ ഭാവം പോലും ഇല്ലാതെ അമ്പലത്തിലേക്ക് നടന്നു.

ദീപൻ പിറകെ നടന്നുകൊണ്ട്

💬 Comments

View all comments