Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
അവരെ നോക്കിയപ്പോൾ അവർ മറ്റ് എവിടയോ കൈചൂണ്ടി പക്ഷി നീരീക്ഷണം വിവരണം നടത്തി.
ദീപൻ പുഷ്പാഞ്ജലിയും പ്രസാദവും വാങ്ങിക്കൊണ്ട് നടന്നു വരുമ്പോൾ ഭദ്ര ഏട്ടനോട് ചോദിച്ചു,
“ഏട്ടൻ എന്താണ് പ്രാർത്ഥിച്ചത്”
“എന്റെ മോൾക്ക് പൂർണ്ണ ഐശ്വര്യങ്ങളും നല്കാനല്ലാതെ മറ്റെന്താണ് ഞാൻ പ്രാർത്ഥിക്കേണ്ടത്?”
“എനിക്കറിയാം ഏട്ടാ ഞാൻ ചോദിച്ചെന്നുള്ളൂ… പിന്നെ ഇന്ന് എന്താണ് നമ്മൾ ചെയ്യാൻ പോകുന്നത്?”
“ഇന്ന് മോള് റ്റിവി കണ്ടിരുന്നോളു. ഏട്ടൻ അനന്തൻ ഡോക്ടറെ കണ്ടിട്ട് മോളുടെ ജോലിക്കാര്യം സംസാരിച്ചിട്ട് വരാം.”
“ഞാൻ ഏട്ടന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെയ്കാം ഊണിനു …”
ദീപൻ അവളെ തനിച്ചാക്കി വീട് വിട്ടു ഇറങ്ങിയപ്പോൾ,
കുസൃതി പെണ്ണ് ഏട്ടന് ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയും കൂട്ടുകറിയും ഉണ്ടാക്കി.
അതുകഴിഞ്ഞു കുറെ നേരം പത്മരാജന്റെ കഥാ പുസ്തകമൊക്കെ നോക്കി സമയം കളഞ്ഞു. പുസ്തകത്തിൽ ഒരു അമ്മയുടെയും മകളുടെയും കഥ വായിച്ചപ്പോൾ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ മനസിലേക്ക് വന്നു.
ദീപൻ അപ്പോഴേക്കും അവളുടെ ഫോണിലേക്ക് വിളിച്ചു .
“മോളെ, ഏട്ടൻ ഇച്ചിരി വൈകും, മോൾക്ക് വിശക്കുന്നുണ്ടെങ്കിൽ കഴിച്ചോളൂട്ടോ ..”
“ഉഹും… വന്നിട്ട് ഒന്നിച്ചു കഴിക്കാം ഏട്ടാ.”
തിരിച്ചു വീട്ടിലെത്തിയപ്പോൾ, ഭദ്ര അവളുടെ മെത്തയിൽ കിടന്നു ഉറങ്ങുകയിരുന്നു.
ദീപൻ വന്നു കാളിങ് ബെൽ അടിച്ചപ്പോൾ ഹാളിലെ തറയിൽ പുല്ലുപായിൽ കിടന്ന അവൾ പതിയെ മിഴകൾ തുറന്നു. മുടി വാരിക്കെട്ടി വാതിൽ തുറന്നു.
നേരിയതായി വിയർത്ത്, മയക്കം വിടാത്ത കണ്ണുകളുമായി നില്ക്കുന്ന അനിയത്തിയുടെ മുഖത്തുനോക്കി ദീപൻ അല്പനേരം നിന്നു.
“എന്താ ഏട്ടാ?”
“മോളെ ഉച്ചയൂണ് കഴിച്ചോ?”
“ഇല്ല ഏട്ടാ, വായോ. ഞാൻ ചോറ് വിളമ്പാം …”
“ഉം..”
“എന്ത് പറഞ്ഞു ഏട്ടാ എന്റെ ജോലിക്കാര്യത്തെ പറ്റി?” ഇലയിൽ ചോറ് വിളമ്പുമ്പോൾ ഭദ്ര ഏട്ടനോട് ആരാഞ്ഞു.
“അടുത്തയാഴ്ച മുതൽ മോൾക്ക് അനന്തൻ ഡോക്ടറുടെ ക്ലിനിക്കിൽ ജോലിക്കു പോകാം” പഴുത്ത മാമ്പഴം അമർത്തി ദീപൻ പറഞ്ഞു,
“പഴുത്തു നിൽക്കുവാണ് അല്ലെ? എവിടെന്നു പറിച്ചു മോള്?”
“തെക്കേ തൊടിയിൽ മൂവാണ്ടൻ മാവിൽ നിന്നും.”
“മോളെ.. ചെരിപ്പിടാതെ അങ്ങോട്ട് പോകല്ലേ കേട്ടോ ..”
“ഉവ്വ് ഏട്ടാ ..”
“മോളിരിക്ക് ….”
“ഉം …ഇരിക്കാം
💬 Comments
View all comments