0%

Chapter Title : ❤️ഭദ്രദീപം [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.6K

കാർകൂന്തൽ കയ്യില് പിടിച്ചു മണത്തിരുന്ന ഓർമ്മയാ..”

“അപ്പൊ മുത്തശ്ശി എന്ത്യേ, ഇവിടെ ഇല്ലായിരുന്നോ ഏട്ടാ”

“നിന്റെ  മുത്തശ്ശി നീ ജനിച്ചതിനു ശേഷമാണ് നമ്മുടെ അച്ഛനോടുള്ള പിണക്കം മറന്നു ഇങ്ങോട്ട് വന്നത്”

“അതെന്താ ഏട്ടാ പിണങ്ങിപ്പോയത് ?”

“മുത്തശ്ശി നമ്മുടെ അച്ഛനെ അത്രയും സ്നേഹിച്ചു വളർത്തി, എന്നിട്ട് മുത്തശ്ശിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കുടുംബത്തിലെ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നപ്പോൾ, മുത്തശ്ശിയ്ക്ക് ദേഷ്യം വരില്ലേ ? അതുകൊണ്ട് അവരുടെ കൂടപ്പിറപ്പുകൾക്ക് ഒപ്പം മുത്തശ്ശി പിന്നീട് താമസമായി.”

“ഓഹ് അത് ശരി.”

ദീപൻ ഒരു സ്വർണ പാദസരം അവളുടെ കാലിൽ അണിയിച്ചു.

“ഇത് അമ്മയുടെയാണ്….”

“നന്നായിട്ടുണ്ട് ഏട്ടാ ..”

അവളുടെ കാലിനെ അത് മനോഹാരിയാക്കിയപ്പോൾ കണ്ടു കൺ നിറഞ്ഞ ദീപൻ അതിൽ ഒരു മുത്തം കൊടുത്തു. ഭദ്ര നാണം കൊണ്ട് ചിരിച്ചു.

വീട് അടച്ചുകൊണ്ട് തന്റെ കാലൻ കുടയുമെടുത്തു ദീപൻ നടക്കുന്നതിനൊപ്പം വരമ്പത്തൂടെ പച്ച പട്ടു പാവാടയണിഞ്ഞുകൊണ്ട് ഏട്ടന്റെ പിറകെ അവളും അമ്പലത്തിലേക്ക് നടന്നു.

അമ്പലത്തിന്റെ അടുത്തെത്തിയപ്പോൾ, യേശുദാസിന്റെ ഗംഗാ തീർത്ഥം കേട്ടുതുടങ്ങി. അവിടെ ആൽത്തറയുടെ അരികിലായി ചില പുങ്കന്മാരുടെ നോട്ടം ഭദ്രയുടെ മുൻപിലും പിൻപിലും ഉണ്ടായിരുന്നു. അവൾ അവരെയൊന്നും നോക്കിയ ഭാവം പോലും ഇല്ലാതെ അമ്പലത്തിലേക്ക് നടന്നു.

ദീപൻ പിറകെ നടന്നുകൊണ്ട് അവരെ നോക്കിയപ്പോൾ അവർ മറ്റ് എവിടയോ കൈചൂണ്ടി പക്ഷി നീരീക്ഷണം വിവരണം നടത്തി.

ദീപൻ പുഷ്പാഞ്ജലിയും പ്രസാദവും വാങ്ങിക്കൊണ്ട് നടന്നു വരുമ്പോൾ.

ഭദ്ര ഏട്ടനോട് ചോദിച്ചു.

“ഏട്ടൻ എന്താണ് പ്രാർത്ഥിച്ചത്”

“എന്റെ മോൾക്ക് പൂർണ്ണ ഐശ്വര്യങ്ങളും നല്കാനല്ലാതെ മെറ്റാന്താണ് ഞാൻ പ്രാർത്ഥിക്കേണ്ടത്”

“എനിക്കറിയാം ഏട്ടാ ഞാൻ

💬 Comments

View all comments