Chapter Title : ❤️ഭദ്രദീപം [? ? ? ? ?]
അത്ഭുതപ്പെട്ടു.
“ഏട്ടാ” എന്ന് വിളിച്ചപ്പോൾ കസേരയിൽ പത്രം വായിച്ചിരുന്ന ദീപൻ പത്രമെടുത്തു മടക്കി വെച്ചുകൊണ്ട് ഭദ്രയുടെ മുറിയിലേക്ക് കയറി.
ഭദ്രയുടെ തലയിലെ തോർത്ത് ദീപൻ അഴിച്ചുകൊണ്ട്, അവളുടെ തല തോർത്തികൊടുത്തു. ഭദ്ര ഏട്ടന്റെ മാറിലേക്ക് ചേർന്ന് നിന്നുകൊണ്ട് ആ ജോലി എളുപ്പമാക്കി.
തല തോർത്തുമ്പോൾ ദീപൻ അവളുടെ മുടിയുടെ സുഗന്ധം അറിയാൻ പതിവുപോലെ മുഖം അവളുടെ മൂര്ദ്ധാവിലേക്ക് അടുപ്പിച്ചു.
“വാസനയുണ്ടോ ഏട്ടാ.”
“ഇളം താളിയല്ലേ, വാസന ഉണ്ടാവുമല്ലോ..”
ദീപൻ അതോടപ്പം അവളുടെ നെറ്റിയിൽ ചുംബനം കൊടുത്തു. ഭദ്രയുടെ കണ്ണുകൾ അത് ആസ്വദിച്ചുകൊണ്ട് പതിയെ കൂമ്പിയടഞ്ഞു. അവൾ ഏട്ടനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
“എത്ര നാളായി ദീപൻ ഇതുപോലെ എന്നെ ഒന്ന് മുത്തമിട്ടിട്ട്”
“ഇനി മോളിവിടയല്ലേ, എപ്പോ വേണേലും തരാമല്ലോ”
“ഏട്ടന്റെ നെഞ്ചിൽ ഷർട്ടിനു മുകളിലൂടെ അവൾ ഒരുമ്മ തിരിച്ചു ഏട്ടനും കൊടുത്തു.”
“കണ്ണെഴുതണ്ടേ” ഭദ്ര ചോദിച്ചു.
“ഞാൻ എഴുതി തരാം”
“‘ഉം..“ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളെ കരിമഷികൊണ്ട് കണ്ണെഴുതിക്കാനും അവൾക്ക് ദീപൻ തന്നെ വേണം. ചന്ദനം അരച്ചുകൊണ്ട് അവളുടെ തിരുനെറ്റിയിൽ ചെറിയ കുറി ഇട്ടുകൊടുത്തുകൊണ്ട്.
അവളുടെ മുഖം കൈകുമ്പിളിൽ ഏട്ടൻ കോരിയെടുത്തു.
“നല്ല ചേലാണ് എന്റെ കുട്ടിയെ കാണാൻ”
അവളുടെ കാർകൂന്തൽ ചീവികൊടുത്തുകൊണ്ട് അവളുടെ മുടിയിഴകളിൽ മുഖം ചേർത്തു.
“ഏട്ടൻ ഇപ്പോഴും എന്റെ മുടി ചീകുമ്പോ എന്തിനാ മുഖം അവിടെ ചേർത്ത് പിടിക്കുന്നത്”
“അത് പണ്ടേ ഉള്ള ശീലമാണ് മോളെ, മാറ്റാൻ പറ്റുന്നില്ല”
“പണ്ടെന്നു പറയുമ്പോ”
“മോളുടെ അമ്മയും ഇതുപോലെ മുടിയുള്ള പെണ്ണായിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ കുളി കഴിഞ്ഞു ഈറൻ മുടിയുണ ക്കുമ്പോ ഞാൻ ആ
💬 Comments
View all comments