0%

Chapter Title : ❤️ഭദ്രദീപം [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.6K

എന്ന വിശ്വാസിത്തിന്മേൽ അനന്തന്റെ അച്ഛൻ വിശ്വനാഥനും അമ്മ രേവതിയും, ഭദ്രയുടെ പഠിത്തം തീരുമുന്നേ ദീപനോട് സംസാരിച്ചിരുന്നു.

ദീപനും അനന്തനും നേരത്തെ അറിയാവുന്നവർ ആയതുകൊണ്ട് അവനും അത് സമ്മതിച്ചു.

അനന്തനെ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഭദ്രയ്ക്ക് സംസാരിച്ചുള്ള പരിചയം ഉണ്ടായിരുന്നില്ല. താൻ കെട്ടാൻ പോണ പെൺകുട്ടിയെ അനന്തൻ സൗമ്യമായ ചിരിയോടെ വരവേറ്റു. പക്ഷെ ഭദ്ര അത് അറിഞ്ഞിരുന്നില്ല എന്നതും സത്യമാണ്.

ഹോസ്പിറ്റലിലെ ശാന്തിച്ചേച്ചിയേയും, വാസന്തിചേച്ചിയെയും ഭദ്രയ്ക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു , ഒരു തുടക്കകാരിയായ അവളെ അവർ നല്ലപോലെ കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുത്തു.

വൈകീട്ട് അനന്തന്റെ അച്ഛനും അമ്മയും ഭാവി മരുമകളെ കാണാനായി അമ്പലത്തിൽ നിന്നും വരുന്നവഴി അവരുടെ പദ്മിനി കാർ ക്ലിനിക്കിന്റെ മുന്നിൽ നിർത്തി.

“വിശ്വേട്ടാ, ഭദ്രയുടെ അമ്മ ഗൗരിയും ഞാനും ഒരേ നാട്ടുകാരാണ്, ഉത്സവത്തിന് ഒക്കെ ഗൗരിയെ കാണുമ്പോ ദേവിയെകാണുന്ന പ്രതീതി ആണ്….എല്ലാവര്‍ക്കും. അതുപോലെ തന്നെയുണ്ട് ഭദ്രയെക്കാണാനും.”

“ശെരിയാണ്, രേവതി.. അവൾക്ക് നല്ല ഐശ്വര്യമുള്ള മുഖം, തന്നെ.”

പിറകിൽ നിന്നും വിശ്വേട്ടാ എന്ന് വിളിച്ചുകൊണ്ട് ദീപൻ സ്വർണക്കര മുണ്ടു, താഴ്ത്തിയിട്ടു.

“താൻ വരച്ച പെയിന്റിംഗ് അല്ലെ കാണിച്ചുള്ളൂ..

ഞങ്ങൾ ഒന്ന് നേരിട്ട് കാണാൻ ഇറങ്ങിയതിണെടോ..”

“ദീപാ, പക്ഷെ നേര് പറഞ്ഞാൽ ആ പെയിന്റിംഗ് ആണ്, കൂടുതൽ ഭംഗി.” രേവതി കൂട്ടിച്ചേർത്തു.

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോ നഴ്സിന്റെ യൂണിഫോം മാറ്റി, ഭദ്ര ചുവന്ന പട്ടുസാരിയിൽ ക്ലിനിക്കിൽ നിന്നും ഇറങ്ങിവന്നപ്പോൾ വിശ്വനും രേവതിയും കണ്ണ് തുറന്നു ആ ദേവിരൂപത്തെ മതി മറന്നു നോക്കി.

“മോളെ, ഇതാണ് അനന്തൻറെ അമ്മയും അച്ഛനും, വിശ്വനാഥൻ, രേവതി”

“നമസ്‍കാരം അമ്മെ..” ഭദ്ര രേവതിയുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ

💬 Comments

View all comments