0%

Chapter Title : ❤️ഭദ്രദീപം [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.6K

അടുത്തുള്ള അമ്പലത്തിലെ ശംഖൊലി മുഴങ്ങി.

ഇരുവരും സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ.

ദീപൻ ഭദ്രയോടു ചോദിച്ചു, “മോളെ അനന്തൻ എങ്ങനെയുണ്ട്

സംസാരിച്ചോ?.”

“ഏട്ടാ..സംസാരിച്ചു, ആളൊരു പാവമാണ്. പെട്ടന്ന് ദേഷ്യം വരത്തൊന്നും ഇല്ല. ഞാൻ ഇങ്ങോട്ടു വേരും മുൻപ് സ്വല്പം പേടിച്ചിരുന്നു.”

അന്ന് ഭദ്ര ഇടിച്ചക്ക തോരനും കഞ്ഞിയും രാത്രി ഏട്ടന് ഉണ്ടാക്കി കൊടുത്തു. ഇരുവരും ഒന്നിച്ചു മുഖത്തോടു  മുഖം  നോക്കി കഴിക്കുമ്പോ.

“ഏട്ടൻ ഞാനില്ലാത്തപ്പോ വരക്കുന്ന ചിത്രമൊക്കെ എന്നെ എന്തെ കാണിക്കാത്തത്…”

“കാണിക്കാം മോളെ.. ഒരൂസം.”

“ഏട്ടാ…”

“എന്താ മോളെ..”

“എന്നെ എപ്പോഴാ വരച്ചു തരിക..?”

“തരാല്ലോ മോളെ..”

ഭദ്ര ചിരിച്ചുകൊണ്ട് കഞ്ഞികുടി പൂർത്തിയാക്കി കിണറ്റിന്റെ കരയിലിരുന്നു പാത്രമൊക്കെ മോറിവെച്ചുകൊണ്ട് മുറിയിലേക്ക് കിടക്കാൻ ചെന്നു.

ഭദ്ര ഉറങ്ങികാണും എന്ന് വിചാരിച്ചുകൊണ്ട് ഗോവണി കയറി മുകളിലത്തെ മുറിയിൽ കയറി ഒരു വലിയ പെയിന്റിംഗ് അത് ഒരാൾപൊക്കം ഉണ്ട്, അതെടുത്തു താഴെ കൊണ്ട് വന്നു.

പൂർത്തിയാകാത്ത ഒരു പെയിന്റിംഗ് ആണ്. ചുവന്ന സാരിയുടുത്തു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ രൂപം ആണ് പാതിയിൽ വരച്ചു നിർത്തിയിരിക്കുന്നത്.

രാവിലെ ആയപ്പോൾ, ഭദ്ര ദീപന്റെ മുറി തട്ടി വിളിച്ചു.

ദീപൻ വാതിൽ തുറന്നപ്പോൾ ഭദ്ര ആദ്യം കണ്ടത് ആ പെയിന്റിംഗ് ആയിരുന്നു.

ദീപനു  താൻ അത് എടുത്തു വെക്കാൻ മറന്നു പോയത് പിന്നെയാണ് മനസിലായത്. ഭദ്രയുടെ വിവാഹത്തിന് സമ്മാനമായി കൊടുക്കാൻ കരുതിവെച്ച പെയിന്റിംഗ് ആയിരുന്നു അത്.

ഭദ്ര അത് കണ്ടു കണ്ണിമയ്ക്കാതെ നോക്കി, തനിക്ക് ഇത്രയും സൗന്ദര്യമുണ്ടോ? എന്നവൾ അതിശയിച്ചു.

ഭദ്രയെ വിവാഹത്തിന് ആശ്ച്ചര്യപെടുത്താൻ ഉള്ള അവസരം  നഷ്ടപ്പെട്ടതിൽ തെല്ലു നിരാശയോടെ ദീപൻ ഭദ്രയുടെ അരികിൽ

💬 Comments

View all comments