Chapter Title : ❤️ഭദ്രദീപം [? ? ? ? ?]
നിന്നു.
എന്റെ പൊന്നുമോളുടെ വിവാഹജീവിതം, എന്നും നിറമുള്ളതായിരിക്കട്ടെ!!
എന്ന് അതിന്റെ താഴെ ചെറിയ അക്ഷരത്തിൽ എഴുതിയത് കണ്ടപ്പോൾ, ഭദ്ര ഒരല്പം സന്ദേഹത്തോടെ ദീപനെ നോക്കിയപ്പോൾ.
ദീപൻ പറഞ്ഞു തുടങ്ങി..
“വിശ്വേട്ടനും രെവതിയമ്മയ്ക്കും മോളെ മരുമകളായി കിട്ടാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു, മൂന്നു മാസം മുൻപ്.
അത്….”
“ഏട്ടാ….” കണ്ണ് ചുവന്നു നനഞ്ഞുകൊണ്ട്… ഭദ്ര കൈ മുഷ്ടി മടക്കി.
“എന്താമോളെ”
“എനിക്കീ വിവാഹം വേണ്ട!”
“മോളെ...നീയെന്താ ഈ പറയുന്നത്, അവർ ഈ ഞായറാഴ്ച നിന്നെ കാണാൻ ഇങ്ങോട്ട് വരുന്നുണ്ട്.”
“ഏട്ടാ...എന്തൊക്കെയാ പറയുന്നേ? എന്റെ സമ്മതം ഏട്ടൻ ചോദിച്ചോ?”
“മോളെ…....ഞാൻ...”
“ഞാൻ കരുതി….എന്റെയിഷ്ടം മോള്ടെയും ഇഷ്ടമായിരിക്കുമെന്നു!”
“അത്...അങ്ങനെ തന്നെയായിരിക്കും എന്നും. പക്ഷെ...”
“എന്നോട് ഒരുവാക്ക്...ചോദിക്കാമായിരുന്നില്ലേ എന്റെ ഏട്ടാ..”
“മോളെ..തെറ്റാണു, ഞാൻ ചെയ്തത്, ചോദിക്കാതെ...മോൾടെ ഇഷ്ടം ..നോക്കാതെ” ദീപൻ വിതുമ്പാൻ തുടങ്ങിയപ്പോൾ ഭദ്ര ഏട്ടന്റെ മാറിൽ ചാഞ്ഞോണ്ട് പറഞ്ഞു.
“പ്ലീസ്..ഏട്ടാ….അവരോടു വരല്ലേന്നു പറ...”
ദീപന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഭദ്രയുടെ കവിളിൽ ഒറ്റി.
“മോൾക്ക്...ആരേലും ഇഷ്ടമാണോ….ഏട്ടൻ അറിയാതെ അങ്ങനെ എന്തേലും ഉണ്ടോ...പറ...” ദീപൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
“ഏട്ടൻ...അതേക്കുറിച്ചു ഒന്നും ഇപ്പോ ചോദിക്കണ്ട..ഞാൻ പറയില്ല.”
ഭദ്ര ദീപന്റെ മാറിൽ നിന്നും വിട്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
ദീപൻ ആശയകുഴപ്പത്തിൽ ആയി. അനന്തനെ പോലെ സുന്ദരനും ഡോക്ടറും ആയ ഒരാളെ വേണ്ടാന്നു വെയ്ക്കാൻ മാത്രം, ഒരിഷ്ടം ആരോടാണ് എന്റെ ഭദ്രയ്ക്ക്.
അന്ന് ദീപനു, സ്കൂട്ടറിൽ ക്ലിനിക്കിലേക്ക് കൊണ്ട് വിടുമ്പോ ഭദ്രയോടു ഒന്നും സംസാരിക്കാൻ പറ്റിയില്ല. നടക്കുമ്പോ ഭദ്ര ഏട്ടന്റെ മുഖത്തേക്ക് സാധാരണപോലെ ചിരിച്ചുകൊണ്ട്
ക്ലിനിക്കിലേക്ക് നടന്നു.
ജോലികൾക്കിടയിൽ ഭദ്രയെ അനന്തൻ ഒന്ന് സ്വകാര്യമായി വിളിച്ചുകൊണ്ട് പറഞ്ഞു.
💬 Comments
View all comments