0%

Chapter Title : ❤️ഭദ്രദീപം [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.6K

“അച്ഛനും അമ്മയ്ക്കും തന്നെ വലിയ ഇഷ്ടമായി. എന്നാലും കുടുംബത്തിലെ അമ്മാവന്മാർ കൂടെ ഉണ്ട്, അവർക്കൂടെ കാണാൻ ഞായറാഴ്ച ഞങ്ങൾ വരുന്നുണ്ട്.”

ഭദ്ര അതുകേട്ടതും, ദേഷ്യപെട്ടുകൊണ്ട് ചുറ്റും നോക്കി.

“ആരും എന്നെ കാണാൻ വരണ്ട, എനിക്കിഷ്ടമല്ല ഈ വിവാഹം, എന്നോട് ഒന്നും തോന്നരുത് എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. അയാളുടെ കൂടെ ജീവിച്ചു തീർക്കാൻ ഉള്ളതാണ് എന്റെ ഈ കൊച്ചു ജീവിതം.”

“പിന്നെ ...അച്ഛനോടും അമ്മയോടും പറഞ്ഞോളൂ, എന്റെ സ്വഭാവം നല്ലതല്ല എന്നോ, മറ്റോ. പിന്നെ ഇതേക്കുറിച്ചു ഇനി ഒന്നും പറയാൻ വരരുത്, ഞാൻ ജോലിക്ക് വരില്ല!”

ഭദ്ര ആലോചിച്ചു പറഞ്ഞ മറുപടിയാണ് എന്ന്, കേൾക്കുമ്പോൾ തന്നെ അനന്തന് മനസ്സിലായിരുന്നു. അവൻ വൈകീട്ട് വരെ ചിന്താധീനനായി ഇരുന്നു.

വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും അവന്റെ മുഖം കണ്ടു, അവർ വല്ലാതെ വിഷമിച്ചു. അനന്തൻ അവരോടു പക്ഷെ ഭദ്രയെക്കുറിച്ചൊന്നും പറയാൻ നിന്നില്ല.

ദീപൻ ഭദ്രയുടെ മനസ്സറിയാതെ എടുത്ത തീരുമാനത്തിൽ നീറി.

അവൻ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നപ്പോൾ

“ഏട്ടാ...കഴിക്കാം...”

“മോളെ….”

“എന്താ ഏട്ടാ...”

“ഞാൻ മോളോട് ചോദിക്കാതെ എടുത്ത തീരുമാനം തെറ്റായിപ്പോയി, മോളെന്നോട് ക്ഷമിക്ക്. ആരാണെങ്കിലും മോളെന്നോട് പറ, ഞാൻ സമ്മതിപ്പിക്കാം”

“ഉറപ്പാണോ..”

“മോൾക്ക് ഏട്ടനെ, വിശ്വാസം ഇല്ലേ”

“കഞ്ഞികുടിച്ചിട്ട് പറയാം.”

വിയർത്തു ഒഴുകി ചൂട് കഞ്ഞിയും, പുഴുക്കും

ദീപൻ പതിവിലും വേഗം കഴിച്ചു തീർത്തു.

ഭദ്ര പാത്രം എടുത്തു കിണറ്റിൻ കരയിൽ കഴുകുമ്പോ, അവളെ നോക്കി ദീപൻ കാത്തിരുന്നു.

“ഏട്ടാ കുളിമുറിയിൽ വെള്ളം, നിറക്കാമോ കുളിച്ചിട്ട് വരാം ഞാൻ…”

“ശെരി, മോളെ..”

ദീപൻ കിണറ്റിൽ നിന്നും വെള്ളം, കോരി കുളിമുറിയിലെ ബക്കറ്റിൽ നിറച്ചു.

💬 Comments

View all comments