0%

Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 70.5K

വളരെ കുറച്ചു ഫ്രെണ്ട്സ് മാത്രമേ ഉള്ളൂ...

വീട്ടിൽ വന്നാൽ അപ്പു എപ്പോഴും മൊബൈൽ നോക്കി ഇരിക്കും..

കുടുതലും ഉമ്മ വെക്കുന്നതും, റൊമാന്റിക് വീഡിയോ ആണ് അവൻ കാണുന്നത്..

സമയം ഒരുപാട് പോയി..

കുമാരനു രാജീവിനും കുടിക്കാൻ കിട്ടി.. കുമാരൻ അതികം കുടിക്കില്ല. ഒരു ചിറ്റപ്പൻ ആണ് അവർക്ക് കൊടുത്തത്..

അത് കുടിച്ചിട്ട് രാജീവ് അപ്പു ഇരിക്കുന്ന അങ്ങോട്ട്‌ വന്നു. അവിടെ അവന്റെ അടുത്ത് ഒരു കസേര ഇട്ട് ഇരുന്നു... അതിനോട് ചേർന്ന് കുമാരനും ഇരുന്നു..

അപ്പുവിനെ നോക്കി രാജീവ് പറഞ്ഞു..

എടാ കുമാര.. ഇവൻ എപ്പോഴും മൊബൈൽ നോക്കി ഇരിക്കും. വീട്ടിൽ ആണെങ്കിലും എവിടെ പോയാലും. ആരോടും മിണ്ടില്ല...

കുമാരൻ അപ്പുവിനെ നോക്കി ചിരിച്ചു. അപ്പുവും പുഞ്ചിരിച്ചു. ഇപ്പൊ അപ്പു മൊബൈൽ ഓഫ് ചെയ്തിട്ട് മടിയിൽ പിടിച്ചു കൊണ്ട് ഇരുന്നു...

രാജീവ് പറഞ്ഞു...

ഈ ചെറുക്കൻ എന്റെ മോൻ ആണോന്ന് എനിക്ക് സംശയം ഉണ്ട് കുമാര.. ഇവൻ എന്നോട് മിണ്ടില്ല..

കുമാരൻ ചിരിച്ചു കൊണ്ട് രാജീവിനോട് പറഞ്ഞു..

രാജിവെ.. നീ അവനോട് മിണ്ടാറുണ്ടോ..

ഇല്ല...

പിന്നെങ്ങനെ ആണ്... നിയോ അവനോട് മിണ്ടുന്നില്ല.. പിന്നെ അവനെ കുറ്റം പറയണോ..

എടാ കുമാര... നിനക്ക് മനസ്സിലാകില്ല..ഇവനെ പഠിപ്പിക്കാൻ ഞാൻ ആണ് കാശ് ചെലവാക്കുന്നത്...

കുമാരൻ രാജീവിനെ നോക്കി. രാജീവ്നു നാക്കു കൊഴയുന്നുണ്ട്.. അപ്പു മുഖം വടി കുമാരനെ നോക്കി..

വന്നേ മോനെ ഒരു കാര്യം പറയാം..

കുമാരൻ അപ്പുവിനെ വിളിച്ചോണ്ട് അല്പം മാറി ഇരുന്നു. എന്നിട്ട് ചോദിച്ചു..

അപ്പുവിനെ അവൻ എപ്പോഴും വഴക് പറയുവോ...

അപ്പു കരയുന്ന പോലെ പറഞ്ഞു..

💬 Comments

View all comments