0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]

Author : Aami ജാൻ Read All Parts 17.2K

പറഞ്ഞത് നിതിന്റെ കാര്യം നോക്കാനാ..." പാർവതി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

വിജയന്റെ മുഖത്ത് ചെറിയൊരു ദേഷ്യം ഇരച്ചുകയറി. "അവന്റെ ഈ തന്നിഷ്ടത്തിന് നീ തന്നെ കൂട്ടുനിൽക്കുന്നത് കൊണ്ടാ. മൂത്തവൻ നിൽക്കുമ്പോൾ ഇളയവന്റെ കല്യാണം നടത്തുന്നത് ശരിയാണോ?"

"അതിനെന്താ കുഴപ്പം? മൂത്തവനായ വിനീതിന്റെ കല്യാണം കഴിഞ്ഞതല്ലേ. സിദ്ധു അവന്റെ ഇഷ്ടത്തിന് കാടും മലയും കയറി നടക്കട്ടെ. പക്ഷേ, ആ ജാനകി...

നല്ല തറവാട്ടിലെ കുട്ടിയാ. കണ്ടാൽ തന്നെ ഐശ്വര്യമുണ്ട്. വെറുതെ ആ ആലോചന നമ്മൾ എന്തിനാ കളയുന്നത്?" പാർവതി തന്റെ കൈയിലുണ്ടായിരുന്ന ഫോട്ടോ വിജയന് നേരെ നീട്ടി. "നിതിനും അവളെ ഒരുപാട് ഇഷ്ടമായിട്ടുണ്ട്."

വിജയൻ ആ ഫോട്ടോ കൈയിലെടുത്തു സൂക്ഷിച്ചു നോക്കി. കസവ് സാരിയും പച്ച ബ്ലൗസും അണിഞ്ഞ്, നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ജാനകിയുടെ മുഖം അദ്ദേഹത്തിനും ബോധിച്ചു.

പിന്നെ, അല്പനേരത്തെ മൗനത്തിന് ശേഷം അദ്ദേഹം പറഞ്ഞു,

"നീ പറയുന്നതിലും കാര്യമുണ്ട് പാർവതി. ദിവാകരൻ മാഷിന്റെ മകളല്ലേ? നല്ല കുടുംബമാ. നിതിൻ സർക്കാർ ഉദ്യോഗസ്ഥനായതുകൊണ്ട് അവർക്കും എതിർപ്പൊന്നും ഉണ്ടാകാൻ വഴിയില്ല.

നാളെത്തന്നെ ഞാൻ ദിവാകരനെ ഒന്ന് വിളിച്ചു നോക്കാം."

അത് കേട്ടതും പാർവതിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

അകത്തളത്തിലെ ജനാലയ്ക്കരികിൽ നിന്ന് അച്ഛന്റെയും അമ്മയുടെയും സംസാരം ഒളിച്ചു കേൾക്കുകയായിരുന്ന നിതിന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി. ‘അച്ഛൻ സമ്മതിച്ചു!’ അവൻ ആവേശത്തോടെ മുകളിലത്തെ നിലയിലുള്ള സിദ്ധുവിന്റെ മുറിയിലേക്ക് ഓടിക്കയറി.

മുറിയിൽ, തന്റെ കാമറ ബാഗ് ഒതുക്കിവെക്കുകയായിരുന്നു സിദ്ധു. വാതിൽക്കൽ വന്നുനിന്ന് തന്നെത്തന്നെ നോക്കി നിഗൂഢമായി പുഞ്ചിരിക്കുന്ന അനിയനെ കണ്ടപ്പോൾ സിദ്ധുവിന് കാര്യം ഏകദേശം പിടികിട്ടി.

"എന്താടാ ? നിന്റെ

💬 Comments

View all comments