Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]
മുഖത്തൊരു കള്ളലക്ഷണം?" സിദ്ധു തന്റെ കട്ടികൂടിയ പുരികങ്ങൾ ഉയർത്തി ചോദിച്ചു.
നിതിൻ അകത്തേക്ക് കയറി കട്ടിലിലേക്ക് മലർന്നുകിടന്നു. "ഒന്നുമില്ല സിദ്ധുവേട്ടാ... ഏട്ടൻ വേണ്ടെന്ന് വെച്ച ആ ഭാഗ്യം ഇനി എന്റേതാകാൻ പോവുകയാ. അച്ഛൻ നാളെ ജാനകിയുടെ വീട്ടിലേക്ക് വിളിക്കാമെന്ന് സമ്മതിച്ചു.".
സിദ്ധുവിന്റെ കൈകൾ ഒരു നിമിഷം നിശ്ചലമായി. അവൻ തിരിഞ്ഞ് അനിയനെ നോക്കി. "ആരാ ഈ ജാനകി?"
"അമ്മ ഉച്ചയ്ക്ക് ഏട്ടനെ കാണിക്കാൻ കൊണ്ടുവന്ന ഫോട്ടോയിലെ പെൺകുട്ടി! ഉഫ്... എന്തൊരു ഭംഗിയാ ഏട്ടാ അവളെ കാണാൻ. ഏട്ടൻ ആ ഫോട്ടോ ഒന്ന് നോക്കിയിരുന്നെങ്കിൽ ഉറപ്പായും വീണുപോയേനെ." നിതിൻ ആവേശത്തോടെ പറഞ്ഞു.
സിദ്ധു ഒന്ന് പുച്ഛിച്ചു ചിരിച്ചു. "എനിക്ക് നിന്നെപ്പോലെ പെണ്ണുങ്ങളുടെ പുറകെ നടക്കലല്ല പണി 😏. നീ തന്നെ കെട്ടിക്കോ."
അത്രയും പറഞ്ഞ് സിദ്ധു ബാൽക്കണിയിലേക്ക് നടന്നു. ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോൾ, അനിയൻ വർണ്ണിച്ച ആ 'ജാനകി' എന്ന പെൺകുട്ടിയുടെ മുഖം എങ്ങനെയായിരിക്കുമെന്ന് അറിയാതെ തന്നെ അവന്റെ മനസ്സിലും ഒരു നേർത്ത ചിന്ത കടന്നുപോയി.
എന്നാൽ, ആ പെൺകുട്ടി തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ പോകുന്നവളാണെന്ന് അപ്പോൾ സിദ്ധു അറിഞ്ഞിരുന്നില്ല.
..........
ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി. വിജയൻ ദിവാകരൻ മാഷുമായി സംസാരിച്ചു. സർക്കാർ ഉദ്യോഗസ്ഥനും, നല്ല കുടുംബമഹിമയുമുള്ള നിതിനെ മരുമകനായി ലഭിക്കുന്നതിൽ ജാനകിയുടെ വീട്ടുകാർക്കും പൂർണ്ണ സമ്മതമായിരുന്നു.
അങ്ങനെ, അടുത്ത ഞായറാഴ്ച തന്നെ പെണ്ണുകാണൽ ചടങ്ങിനായി ജാനകിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനമായി.
ആ ഞായറാഴ്ച രാവിലെ മുതൽ 'വൈകുണ്ഠം' വീട് ഉത്സവലഹരിയിലായിരുന്നു. എറണാകുളത്തു നിന്നും വിനീതും പ്രിയപത്നി ശാലിനിയും തലേദിവസം തന്നെ എത്തിയിരുന്നു. അവർക്ക് ഒരു
💬 Comments
View all comments