0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]

Author : Aami ജാൻ Read All Parts 18.4K

കുഞ്ഞ് വാവ ഉണ്ട്. കാശി.2 വയസുക്കാരൻ ആണ്.

"എന്റെ നിതിൻ, നീ ഇങ്ങനെ കണ്ണാടിയുടെ മുന്നിൽ നിന്ന് സമയം കളഞ്ഞാൽ നമ്മൾ എപ്പോഴാ ഇറങ്ങുക?" മുറിയിലേക്ക് കടന്നുവന്ന ശാലിനി ഏടത്തി നിതിനെ കളിയാക്കി ചിരിച്ചു.

നീല ഷർട്ടും കസവ് മുണ്ടും ഉടുത്ത്, മുടി ഭംഗിയായി ചീകിയൊതുക്കി നിൽക്കുന്ന നിതിനെ കണ്ടപ്പോൾ ശാലിനിക്ക് വാത്സല്യം തോന്നി. "ആഹാ... എന്റെ അനിയൻ ഇന്ന് ആളാകെ സുന്ദരനായിട്ടുണ്ടല്ലോ! "

നിതിൻ നാണത്തോടെ ചിരിച്ചു. മുടി ഒന്ന്കൂടി ഒതുക്കി വെച്ചു അപ്പോഴാണ് കറുത്ത ഷർട്ടും ജീൻസും അണിഞ്ഞ്, തോളറ്റം കിടക്കുന്ന ചുരുണ്ട മുടി ഹെയർബാൻഡ് കൊണ്ട് ഒതുക്കിവെച്ച് സിദ്ധു അങ്ങോട്ട് കടന്നുവന്നത്.

അവന്റെ ആ കരുത്തുറ്റ ശരീരവും ഗാംഭീര്യമാർന്ന നടത്തവും കണ്ടപ്പോൾ നിതിൻ ഒന്ന് പതറി.

"സിദ്ധുവേട്ടാ... ഏട്ടൻ ഇങ്ങനെ ഒരുങ്ങി വന്നാൽ പെണ്ണുകാണാൻ ചെല്ലുമ്പോൾ ജാനി എന്നെ വിട്ട് ഏട്ടനെ നോക്കി നിൽക്കുമല്ലോ!" നിതിൻ തമാശരൂപേണ പറഞ്ഞു.

"ഓഹ് എനിക്ക് വേണ്ടേ 🙏🙏🙏.?" സിദ്ധു അവന തോളിൽ ഒന്ന് തട്ടി ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു.

അങ്ങനെ, വിജയനും പാർവതിയും വിനീതും ശാലിനിയും സിദ്ധുവും നിതിനും അടങ്ങുന്ന ആ കുടുംബം ജാനകിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു......

കോട്ടയത്തെ പ്രധാന നിരത്തിൽ നിന്നും അല്പം ഉള്ളിലേക്ക് മാറി, പഴയ ഓടിട്ട ഒരു ഇടത്തരം വീടായിരുന്നു ദിവാകരൻ മാഷിന്റേത്. പുറമെ നിന്ന് നോക്കുമ്പോൾ ശാന്തവും സുന്ദരവുമെന്ന് തോന്നുമെങ്കിലും, ആ വീടിന്റെ അകത്തളങ്ങളിൽ ജാനകി എന്ന പെൺകുട്ടി അനുഭവിച്ചിരുന്ന വീർപ്പുമുട്ടൽ പുറംലോകത്തിന് അജ്ഞാതമായിരുന്നു.

റിട്ടയേർഡ് സ്കൂൾ അധ്യാപകനായ ദിവാകരൻ മാഷ് തികഞ്ഞൊരു പാവത്താനായിരുന്നു. ജീവിതകാലം മുഴുവൻ അക്ഷരങ്ങളുടെ

💬 Comments

View all comments