Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]
ലോകത്ത് ജീവിച്ച ആ മനുഷ്യന്, സ്വന്തം വീട്ടിലെ അധികാരവടംവലികൾക്ക് മുന്നിൽ പലപ്പോഴും നിശ്ശബ്ദനാകേണ്ടി വന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭാര്യ സുലോചനയാകട്ടെ, തികഞ്ഞ യാഥാസ്ഥിതികയും, അതിലുപരി കടുത്ത പുരുഷാധിപത്യ ചിന്താഗതികൾ ഉള്ളിൽ പേറുന്നവളുമായിരുന്നു.
ആ വീട്ടിലെ സർവ്വസ്വവും അവരുടെ ഏക മകനായ വിവേക് ആയിരുന്നു.
സുലോചനയുടെ കണ്ണിൽ വിവേക് മാത്രമായിരുന്നു അവരുടെ ഭാവിയും പ്രതീക്ഷയും. മകൾ ജാനകിയോട് അവർക്ക് എന്നും ഒരുതരം അവഗണനയും വേർതിരിവുമായിരുന്നു.
"പെൺകുട്ടികളെ ഒരുപാട് പഠിപ്പിച്ചു കാശ് കളയേണ്ട കാര്യമില്ല, അവൾ മറ്റൊരു വീട്ടിലേക്ക് കയറിച്ചെല്ലേണ്ടവളാണ്" എന്നതായിരുന്നു സുലോചനയുടെ ഉറച്ച വിശ്വാസം. മകന്റെ ആഗ്രഹങ്ങൾക്കും പഠനത്തിനും വേണ്ടി മകളുടെ പഠിപ്പ് പോലും പാതിവഴിയിൽ മുടക്കാൻ അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.
അടുക്കളയിലെ പുകയ്ക്കും പാത്രങ്ങളുടെ കലപിലകൾക്കുമിടയിൽ, സ്വന്തം വീട്ടിൽ തന്നെ ഒരു വേലക്കാരിയെപ്പോലെ ഒതുങ്ങിക്കൂടാനായിരുന്നു ജാനകിയുടെ വിധി. പക്ഷെ എങ്ങിനെയോ കഷ്ടപ്പെട്ട് അവൾ കയ്യും കാലും പിടിച്ചാണ് ഡിഗ്രി പാസ്സ് ആയത്.
മകളുടെ ഈ അവസ്ഥ കണ്ട് ദിവാകരൻ മാഷിന്റെ നെഞ്ച് നീറുമായിരുന്നു. സുലോചനയുടെ ക്രൂരമായ വാക്കുകൾക്കും അവഗണനയ്ക്കും മുന്നിൽ നിസ്സഹായനായി നിൽക്കുമ്പോൾ, അദ്ദേഹം മനസ്സിൽ ഒരൊറ്റ കാര്യം മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളൂ—‘എത്രയും പെട്ടെന്ന് നല്ലൊരു ചെറുക്കന്റെ കൈപിടിച്ച് ഇവളെ ഈ നരകത്തിൽ നിന്നും രക്ഷിക്കണം.
അല്ലെങ്കിൽ ഇവളുടെ അമ്മ ഇവളെ ഈ വീട്ടിലെ ഒരു വേലക്കാരിയാക്കി തീർക്കും.’ അതുകൊണ്ടുതന്നെ, 'വൈകുണ്ഠം' തറവാട്ടിൽ നിന്നും വിജയന്റെ ആലോചന വന്നപ്പോൾ ദിവാകരൻ മാഷ് ഇരുകൈയും നീട്ടി അത് സ്വീകരിക്കുകയായിരുന്നു.
സുലോചനയ്ക്കാകട്ടെ, മകളെ എങ്ങനെയെങ്കിലും ഒന്ന് കെട്ടിച്ചയച്ച് വീട്ടിലെ ബാധ്യത ഒഴിവാക്കാനുള്ള ധൃതിയായിരുന്നു.
പെണ്ണുകാണൽ ചടങ്ങിന്റെ അന്ന് രാവിലെ മുതൽ ജാനകിയുടെ മുറിയിൽ
💬 Comments
View all comments