Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]
ഒരുതരം മൂകതയായിരുന്നു. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തനിക്ക് ഇപ്പോൾ വിവാഹം കഴിക്കേണ്ട എന്നായിരുന്നു അവളുടെ ഉള്ളിലെ നിലവിളി.
സ്വന്തം കാലിൽ നിൽക്കാനും, ആഗ്രഹിച്ചതുപോലെ പഠിക്കാനും അവൾ ഒരുപാട് കൊതിച്ചിരുന്നതാണ്. PSC എഴുതണം അല്ലെങ്കിൽ IBPS. IBPS പഠിക്കാനൊക്ക ഒരുപാട്പ പൈസ ആവും എന്ന് പറഞ്ഞാണ് അമ്മ അത് തടഞ്ഞത്., ഇന്നുവരെ തന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത അമ്മയുടെ നിർബന്ധത്തിന് മുന്നിൽ അവൾക്ക് തോറ്റുകൊടുക്കേണ്ടി വന്നു..
"എന്താ ജാനകി, നീ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ? അവർ ഇപ്പോൾ ഇങ്ങെത്തും. നിന്റെ ഒരു മുഖം വീർപ്പിക്കൽ... ആളുകൾ കാണുമ്പോൾ എന്താ വിചാരിക്കുക?"
വാതിൽക്കൽ വന്നുനിന്ന സുലോചനയുടെ പരുക്കൻ ശബ്ദം മുറിയിൽ മുഴങ്ങി.
ജാനകി വേഗം കണ്ണുനീർ തുടച്ചു. പിന്നെ, സാരിയുടെ തുമ്പ് ഒതുക്കിപ്പിടിച്ച്, നെറ്റിയിൽ ചെറിയൊരു കറുത്ത പൊട്ടും, കാതിൽ ജിമിക്കിയും അണിഞ്ഞ് അവൾ കണ്ണാടിയിലേക്ക് നോക്കി.
പുറമെ ശാന്തവും ഐശ്വര്യവുമുള്ള ആ മുഖത്തിന് പിന്നിൽ, ആരും കാണാത്തൊരു സങ്കടക്കടൽ അലയടിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും മുറ്റത്ത് 'വൈകുണ്ഠം' തറവാട്ടിൽ നിന്നുള്ള കാറുകൾ വന്നുനിൽക്കുന്ന ശബ്ദം കേട്ടു. വിജയനും പാർവതിയും വിനീതും ശാലിനിയും സിദ്ധുവും നിതിനും മുറ്റത്തേക്ക് ഇറങ്ങി.
ദിവാകരൻ മാഷ് നിറഞ്ഞ പുഞ്ചിരിയോടെ അവരെ ഉമ്മറത്തേക്ക് സ്വീകരിച്ചു. അകത്തളത്തിലെ ജനാലയുടെ മറവിൽ നിന്ന്, മുറ്റത്തേക്ക് ഇറങ്ങുന്ന ആ അതിഥികളെ ജാനകി ഒളിഞ്ഞുനോക്കി.
ആദ്യം അവളുടെ കണ്ണുകൾ ഉടക്കിയത് നീല ഷർട്ടും കസവ് മുണ്ടും അണിഞ്ഞ്, അല്പം നാണത്തോടെ ചുറ്റും നോക്കുന്ന നിതിനിലായിരുന്നു. എന്നാൽ, തൊട്ടടുത്ത നിമിഷം നിതിന്റെ പിന്നിലായി കാറിൽ നിന്നും ഇറങ്ങിയ ആ
💬 Comments
View all comments