0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]

Author : Aami ജാൻ Read All Parts 19.3K

രൂപത്തിലേക്ക് അവളുടെ നോട്ടം പാളി—കറുത്ത ഷർട്ടും ജീൻസും അണിഞ്ഞ്, തോളറ്റം കിടക്കുന്ന ചുരുണ്ട

മുടി ഹെയർബാൻഡ് കൊണ്ട് ഒതുക്കിവെച്ച്, ആരെയും കൂസാത്ത ഭാവത്തിൽ നടന്നു വരുന്ന സിദ്ധാർത്ഥ്!

ഒരു നിമിഷം ജാനകിയുടെ ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി. ആ പച്ചക്കണ്ണുകളിലെ തീക്ഷ്ണതയും, ഗാംഭീര്യമാർന്ന ആ നിൽപ്പും അവളുടെ ഉള്ളിൽ ഏതോ ഒരു അജ്ഞാതമായ വികാരം ഉണർത്തി. ഇതാണോ???

ഉമ്മറത്ത് എല്ലാവരും ഇരുന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ സുലോചന അകത്തേക്ക് നോക്കി വിളിച്ചു,

"ജാനകി... ആ ചായ ഇങ് കൊണ്ടുവാ മോളെ......"

കൈയിൽ ചായക്കപ്പുകൾ നിരത്തിയ ട്രേയുമായി, തലകുനിച്ച് പതിയെ നടന്നു വരുന്ന ജാനകിയെ കണ്ടതും നിതിന്റെ കണ്ണുകൾ ആവേശത്താൽ തിളങ്ങി.

ഫോട്ടോയിൽ കണ്ടതിനേക്കാൾ എത്രയോ സുന്ദരിയാണ് അവൾ! എന്നാൽ, അതുവരെ ഒന്നിനും താല്പര്യമില്ലാതെ, അകലേക്ക് നോക്കിയിരുന്ന സിദ്ധുവിന്റെ കണ്ണുകൾ പോലും ഒരു നിമിഷം ആ പെൺകുട്ടിയിൽ ഉടക്കി നിന്നു.

അവളുടെ കണ്ണുകളിലെ ആ നിഷ്കളങ്കതയും, അതിലൊളിപ്പിച്ച നേരിയ സങ്കടവും സിദ്ധുവിന്റെ കാമറക്കണ്ണുകൾ പോലെ തന്നെ അവന്റെ മനസ്സും ഒപ്പിയെടുത്തു!

സിദ്ധുവിന്റെ നിരാശയുടെയും, അതുവരെ അവനറിയാതിരുന്ന ഏതോ ഒരു നഷ്ടബോധത്തിന്റെയും തുടക്കമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് വേണമെങ്കിൽ പറയാം. അതുവരെ ജീവിതത്തിൽ തോന്നാത്ത വല്ലാത്തൊരു വേദനയും ഭാരവും അവന്റെ നെഞ്ചിൽ ഉരുണ്ടുകൂടാൻ തുടങ്ങി.

കൈയിൽ ചായക്കപ്പുകളുമായി അവൾ അരികിലേക്ക് നടന്നു വരുമ്പോൾ, കാടിന്റെ നിശ്ശബ്ദതയെപ്പോലും ഭയക്കാതിരുന്ന സിദ്ധുവിന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു. ‘നിതിൻ പറഞ്ഞത് ശരിയായിരുന്നു... ഒന്ന് നോക്കാമായിരുന്നു.

ആ ഫോട്ടോയിലേക്ക് ഒന്ന് കണ്ണോടിക്കാമായിരുന്നു. വൈകിപ്പോയല്ലോ...’ അവന്റെ മനസ്സ് തന്നോട് തന്നെ മന്ത്രിച്ചു.

പക്ഷേ, ഉള്ളിലെ ആ കൊടുങ്കാറ്റൊന്നും പുറമെ ആ കർക്കശമായ മുഖത്ത്

💬 Comments

View all comments