0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]

Author : Aami ജാൻ Read All Parts 20.4K

തെളിഞ്ഞില്ല. തന്റെ സ്ഥിരം ഭാവമായ ആ ഗൗരവം കൊണ്ട് അവൻ ആ ചിന്തകളെയെല്ലാം മൂടിവെച്ചു.

അപ്പോഴേക്കും ജാനകി നിതിന്റെ അരികിലെത്തിയിരുന്നു. ഒന്ന് മെല്ലെ കുനിഞ്ഞ്, നിതിന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അവന് ചായ നീട്ടി.

എന്നിട്ട് ബാക്കിയുള്ളവർക്കും ചായ കൊടുത്ത ശേഷം, മെല്ലെ നടന്ന് അവൾ തന്റെ അമ്മയുടെ അരികിലായി പോയി നിന്നു.

ആ നിമിഷങ്ങളിലെല്ലാം സിദ്ധുവിന്റെ കണ്ണുകൾ അറിയാതെ അവളെ ഉഴിഞ്ഞുകൊണ്ടിരുന്നു. ആമിയുടെ ഒതുങ്ങിയ ശരീരവടിവും, കസവ് സാരിയുടെ മടക്കുകൾക്കിടയിലൂടെ തെളിയുന്ന ആ ലാവണ്യവും, ചുവന്ന ചുണ്ടുകളും, നിഷ്കളങ്കത നിറഞ്ഞ മുഖവും സിദ്ധു ആദ്യമായി ഇത്രയടുത്ത് കാണുകയായിരുന്നു.

അവളുടെ ഓരോ ചലനവും അവന്റെ ഉള്ളിൽ വല്ലാത്തൊരു നോവായി പടർന്നു.

അപ്പുറത്ത് നിതിനാകട്ടെ, അവളെ വെറുതെ കാണുകയല്ല, മറിച്ച് കണ്ണുകൾ കൊണ്ട് ആസ്വദിക്കുകയായിരുന്നു. അവളിൽ നിന്നും കണ്ണെടുക്കാൻ അവനാകുന്നുണ്ടായിരുന്നില്ല.

തൊട്ടടുത്തിരുന്ന ശാലിനി അത് കണ്ട് പതുക്കെ നിതിന്റെ ചെവിയിൽ സ്വകാര്യമായി മന്ത്രിച്ചു, "ഡാ, പയ്യെ നോക്ക്... നിനക്ക് തന്നെ ഉള്ളതാ."

ശാലിനിയുടെ ആ അടക്കിപ്പിടിച്ച ശബ്ദം കേട്ടപ്പോഴാണ് നിതിന് സ്വബോധം തന്നെ തിരികെ വരുന്നത്. അവൻ ഒന്ന് ചമ്മി, തൊണ്ടയൊന്ന് അനക്കി. എന്നിട്ട് കൈയിലിരുന്ന ചായ വേഗം കുടിച്ചു തീർത്ത്, ഗ്ലാസ്സ് മേശപ്പുറത്തേക്ക് വെച്ച ശേഷം സോഫയിലേക്ക് ചാരിയിരുന്നു.

ഇതെല്ലാം കാണുന്നുമുണ്ട്, കേൾക്കുന്നുമുണ്ട് സിദ്ധു. അനിയന്റെ ആവേശവും, ശാലിനിയുടെ കളിയാക്കലും കാണുംതോറും സിദ്ധുവിന് ഉള്ളിൽ വല്ലാത്തൊരു വീർപ്പുമുട്ടലും ബുദ്ധിമുട്ടും തോന്നി. എന്തിനാണെന്ന് പോലും അവനു മനസ്സിലായില്ല....

അപ്പോഴേക്കും ഉമ്മറത്തെ കാരണവന്മാർ തമ്മിലുള്ള ഗൗരവമായ സംസാരങ്ങൾക്ക് തുടക്കമായിരുന്നു.

"ദിവാകരൻ മാഷേ, നമുക്ക് ഈ ആലോചന

💬 Comments

View all comments