Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]
മുന്നോട്ട് കൊണ്ടുപോകാം. കുട്ടിയെ ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. പിന്നെ, ഞങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഡിമാൻഡുകളുമില്ല.
പെൺകുട്ടിയെ മാത്രം തന്നാൽ മതി," വിജയൻ തന്റെ പതിവ് ഗാംഭീര്യത്തോടെ പറഞ്ഞു നിർത്തി.
അത് കേട്ടതും സുലോചനയുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസവും, ഒപ്പം അല്പം അഹങ്കാരവും വിടർന്നു. മകളെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ കാത്തിരുന്ന അവർക്ക് അതൊരു വലിയ ഭാഗ്യമായി തോന്നി.
"അത് പിന്നെ... ഞങ്ങളുടെ ഭാഗത്തുനിന്നും ഒരു കുറവും ഉണ്ടാകില്ല. എത്രയും പെട്ടെന്ന് നല്ലൊരു ദിവസം നോക്കി കാര്യങ്ങൾ ഉറപ്പിക്കാം. മോൻ വിവേകിന്റെ പഠിപ്പിന്റെ കാര്യങ്ങളൊക്കെ നടക്കുന്നതേയുള്ളൂ, അതുകൊണ്ട് ഈ കല്യാണം വേഗം കഴിഞ്ഞാൽ ഞങ്ങൾക്കും അതൊരു സമാധാനമാ," സുലോചന തന്റെ കൊനിഷ്ടും തിടുക്കവും മറച്ചുവെക്കാതെ പറഞ്ഞു.
സിദ്ധു അത് ശ്രെദ്ധിച്ചു. ഒരു ഭാരം ഒഴിവാക്കാൻ പോകുന്ന ആഹ്ലാദവും ആശ്വാസവും ഉണ്ട് ആ വാക്കുകളിൽ. അങ്ങനെ എങ്കിൽ ഈ പെൺകുട്ടി ഇത്ര നാൾ ഈ വീട്ടിൽ അനുഭവിച്ചത് എന്താവും.
ഇനി അനുഭവിക്കാൻ പോവുന്നത്???
അവന്റെ നെഞ്ചോന്നു പിടച്ചു.
ദിവാകരൻ മാഷ് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വിജയനെ നോക്കി. എന്നിട്ട്, അകത്തളത്തിന്റെ വാതിൽപ്പടിയിൽ തലകുനിച്ചു നിൽക്കുന്ന മകളെയും, സോഫയിലിരിക്കുന്ന നിതിനെയും മാറിമാറി നോക്കിയിട്ട് ചോദിച്ചു, "അല്ല, പിള്ളേർക്ക് പരസ്പരം വല്ലതും സംസാരിക്കാനുണ്ടെങ്കിൽ...?"
ആ ചോദ്യം കേട്ടതും നിതിന്റെ മുഖം നാണത്താൽ ഒന്ന് ചുവന്നു തുടുത്തു. ഉള്ളിൽ ആഗ്രഹിച്ചിരുന്ന ആ നിമിഷം വന്നെത്തിയതിന്റെ ആവേശം അവന്റെ കണ്ണുകളിൽ തിളങ്ങി.
എന്നാൽ, അപ്പുറത്തിരുന്ന സിദ്ധുവിന്റെ കൈമുട്ടുകൾ അറിയാതെ മുറുകുകയായിരുന്നു.
അകത്തളത്തിലെ ആ സംസാരങ്ങളും നിതിന്റെ നാണവും കണ്ടുകൊണ്ടിരിക്കെ സിദ്ധുവിന് എവിടെയോ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. നെഞ്ചിൽ
💬 Comments
View all comments