0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]

Author : Aami ജാൻ Read All Parts 21.5K

ആരോ ഭാരമുള്ളൊരു കല്ല് എടുത്തുവെച്ചതുപോലെ.

ശുദ്ധവായു ശ്വസിക്കാനെന്നവണ്ണം അവൻ പതിയെ എഴുന്നേറ്റ് ഉമ്മറത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി നിന്നു.

അവന്റെ പോക്ക് ശ്രദ്ധിച്ച വിനീത്, ആരും കാണാതെ പതുക്കെ സിദ്ധുവിന്റെ പിന്നാലെ ചെന്നു. എന്നിട്ട് അവന്റെ തോളിൽ കൈവെച്ചുകൊണ്ട്, ഒരു കള്ളച്ചിരിയോടെ ശബ്ദം താഴ്ത്തി ചോദിച്ചു, "മോനേ... നിനക്ക് നഷ്ടബോധം അടിച്ചോ?"

ഏട്ടന്റെ ആ കുസൃതി കലർന്ന ചോദ്യം കേട്ടതും സിദ്ധു ഗൗരവത്തോടെ തിരിഞ്ഞു വിനീതിനെ ഒന്ന് രൂക്ഷമായി നോക്കി.

"നീ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട. നിന്റെ മോന്ത ഞാൻ അകത്തുനിന്നേ കണ്ടതാ... പക്ഷേ ഇനി നോ രക്ഷ! അവൻ ലോക്ക് ചെയ്തു എന്നാ തോന്നുന്നേ,"

വിനീത് ചിരിയടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

"അവൻ ലോക്കോ ഇന്റർലോക്കോ ചെയ്യട്ടെ. എനിക്കെന്താ?" സിദ്ധു മുഖം തിരിച്ച്, ഒന്നും സംഭവിക്കാത്തതുപോലെ ഗൗരവം നടിച്ചു.

"ഓ, ഒന്നുമില്ലെങ്കിൽ നല്ലത്. ഇനി അവൾ നിന്റെ അനിയത്തിയാ... ഓർത്തോ!" വിനീത് ഒന്ന് പൊട്ടിച്ചിരിച്ചുകൊണ്ട്, സിദ്ധുവിന്റെ തോളിൽ തട്ടി, മുറ്റത്തേക്കൊക്കെ ഒന്ന് ചുറ്റിനടക്കാനായി മുന്നോട്ട് നടന്നു.

വിനീത് പോയതോടെ സിദ്ധു വീണ്ടും തനിച്ചായി. അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ഇടത്തരം വീടാണെങ്കിലും വളരെ ഭംഗിയായി സൂക്ഷിച്ചിരുന്ന മുറ്റമായിരുന്നു അത്.

മുറ്റത്താകെ പലതരം പൂച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നു. വീടിന്റെ പുറത്തെ ഇടനാഴിയിൽ തൂക്കിയിട്ടിരിക്കുന്ന ചെടിച്ചട്ടികളിൽ നിന്നും പടർന്നിറങ്ങുന്ന പച്ചിലപ്പടർപ്പുകൾ ആ പഴയ ഓടിട്ട വീടിന് വല്ലാത്തൊരു ചന്തം നൽകിയിരുന്നു.

മുറ്റത്തെ ഓരോ ഇലയിലും പൂവിലും അവളുടെ വിരൽത്തുമ്പിന്റെ സ്പർശമുണ്ടെന്ന് സിദ്ധുവിന് തോന്നി.

പക്ഷേ, പുറത്തേക്ക് ഇറങ്ങി നിന്നിട്ടും അവന്റെ ഉള്ളിലെ ആ വീർപ്പുമുട്ടൽ കുറയുന്നതിന് പകരം കൂടിവരികയായിരുന്നു.

അകത്തളത്തിലേക്ക് ഓടിച്ചെന്ന്,

💬 Comments

View all comments