0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 2 [ആമി]

Author : Aami ജാൻ Read All Parts 22.4K

നിതിനെ വലിച്ചു മാറ്റി അവളുടെ മുന്നിൽ പോയി നിൽക്കാൻ പോലും ഒരു നിമിഷം സിദ്ധുവിന്റെ മനസ്സ് വെമ്പി. ജീവിതത്തിൽ ആദ്യമായാണ് തന്റെ നിയന്ത്രണമില്ലാതെ മനസ്സിങ്ങനെ പിടയ്ക്കുന്നത്.

‘എന്താണ് തനിക്ക് സംഭവിക്കുന്നത്?’ അവൻ സ്വയം ചോദിച്ചു.

അകത്ത് നിതിൻ അവളോട് സംസാരിക്കുന്നുണ്ടാകും! അവൻ അവളെ നോക്കി ചിരിക്കുന്നുണ്ടാകും... ഒരുപക്ഷേ അവളും ആ നാണത്തോടെ അവന് മറുപടി നൽകുന്നുണ്ടാകും! ആ ചിന്തകൾ പോലും സിദ്ധുവിന്റെ നെഞ്ചിൽ തീ കോരിയിട്ടു.

അതുവരെ കാടിന്റെ വന്യതയെ മാത്രം പ്രണയിച്ചു നടന്നവന്റെ ഉള്ളിൽ, ആദ്യമായി ഒരു പെണ്ണിന് വേണ്ടിയുള്ള തീക്ഷ്ണമായ ദാഹം ഉടലെടുക്കുകയായിരുന്നു.

അതേസമയം അകത്ത്, വീടിന്റെ പുറകിലെ ഇടനാഴിയിലെ ഒരു വാതിൽപ്പടിയിൽ ചാരി നിൽക്കുകയായിരുന്നു നിതിൻ. തൊട്ടപ്പുറത്ത്, തന്റെ കസവ് സാരിയുടെ തലപ്പ് വിരലുകളിൽ ചുരുട്ടിപ്പിടിച്ച്, തലകുനിച്ച് നിൽക്കുകയാണ് ജാനി.

നിതിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അവൻ അവളെത്തന്നെ നോക്കി നിന്നു. അടുത്തു കാണുമ്പോൾ അവളുടെ സൗന്ദര്യത്തിന് വല്ലാത്തൊരു തിളക്കമുണ്ടെന്ന് അവന് തോന്നി.

തൊണ്ടയൊന്ന് അനക്കി, നിതിൻ പതുക്കെ സംസാരം തുടങ്ങി:

"ജാനി... എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായി. തനിക്ക് ഈ കല്യാണത്തിന് സമ്മതമാണോ?"

നിതിന്റെ ആ നേരിട്ടുള്ള ചോദ്യം കേട്ടതും ജാനി ഒന്ന് ഞെട്ടി. അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായതയും നനവും നിഴലിച്ചിരുന്നു.

"എനിക്ക്... എനിക്ക് കുറച്ചുകൂടി പഠിക്കണമെന്നുണ്ടായിരുന്നു..." അവളുടെ ശബ്ദം നേർത്തതായിരുന്നു.

നിതിന്റെ മുഖത്ത് ഒരു സൗമ്യമായ പുഞ്ചിരി വിടർന്നു. "അതിനെന്താ? കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ. എന്റെ വീട്ടിൽ അതിനൊന്നും ആരും എതിര് നിൽക്കില്ല.

ജാനിക്ക് എന്താ ഇഷ്ടം വെച്ചാൽ അത് ചെയ്യാം.

💬 Comments

View all comments