0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]

Author : Aami ജാൻ Read All Parts 51.5K

കാഴ്ച കാണാനുള്ള കരുത്തില്ലാതെ അവൻ മനഃപൂർവ്വം അവിടെനിന്നും മാറിനിന്നു. എന്തോ അത്യാവശ്യ തിരക്കുണ്ടെന്ന് പറഞ്ഞ് അവൻ ക്ഷേത്രപരിസരത്തു നിന്നും ഒഴിഞ്ഞുമാറി. താലികെട്ടിന് തൊട്ടുമുമ്പ് വിനീത് അവനെ ഒത്തിരി തിരഞ്ഞെങ്കിലും സിദ്ധുവിനെ എവിടെയും കണ്ടില്ല.

മന്ത്രധ്വനികളുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ, നിതിൻ ജാനകിയുടെ കഴുത്തിൽ താലി ചാർത്തി. അവളുടെ നെറുകയിൽ സിന്ദൂരരേഖ ചുവപ്പിച്ചു. ഏതോ വലിയൊരു സാമ്രാജ്യം പിടിച്ചടക്കിയതുപോലെയായിരുന്നു നിതിന്റെ ഭാവം. താൻ ആഗ്രഹിച്ചതുപോലെ തന്നെ, തന്റെ സുന്ദരിയായ ഭാര്യയെ കണ്ട് കൂട്ടുകാരുടെ കണ്ണുകൾ അസൂയ കൊണ്ട് മഞ്ഞളിക്കുന്നത് അവൻ കൺകുളിർക്കെ കണ്ടു. നിതിന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.

താലികെട്ടിന് ശേഷം കല്യാണഓഡിറ്റോറിയത്തിൽ വിഭവസമൃദ്ധമായ സദ്യയും സൽക്കാരവുമെല്ലാം ഗംഭീരമായി നടന്നു. ആൾക്കൂട്ടത്തിനിടയിൽ, എല്ലാവരുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി നിതിനൊപ്പം ജാനകി നിൽക്കുമ്പോൾ, അകലെ ഒരു തൂണിന്റെ മറവിൽ നിശ്ശബ്ദനായി എല്ലാം നോക്കിക്കാണുകയായിരുന്നു സിദ്ധു.

അങ്ങനെ ആഘോഷങ്ങളെല്ലാം കഴിഞ്ഞ്, വൈകുന്നേരത്തോടെ 'വൈകുണ്ഠം' തറവാട്ടിലേക്ക് വലതുകാൽ വെച്ച് കയറുന്ന ജാനകിയെയും കൂട്ടി അവർ യാത്ര തിരിച്ചു.

അങ്ങനെ നിലവിളക്കുമായി 'വൈകുണ്ഠം' തറവാട്ടിലേക്ക് വലതുകാൽ വെച്ച് കയറുകയാണ് ജാനി. നിതിൻ വല്ലാത്തൊരു ആവേശത്തിലായിരുന്നു. അവളുടെ കൈ ചേർത്തുപിടിച്ച് അവൻ വീട്ടിലെ എല്ലാവരെയും അവൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ്.

രാവിലെ മുതലുള്ള ചടങ്ങുകളും തിരക്കുകളും കാരണം ജാനിക്ക് അത്യാവശ്യം നല്ല ക്ഷീണമുണ്ടായിരുന്നു.

അവളുടെ വാടിയ മുഖം കണ്ടതും പാർവതി വാത്സല്യത്തോടെ അടുത്തേക്ക് വന്നു, "മോള് വേണമെങ്കിൽ പോയി കുറച്ചു നേരം കിടന്നോ..."

പാർവതിയുടെ ആ സ്നേഹം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ജാനിക്ക് വല്ലാത്തൊരു ആശ്വാസമായി. ‘തന്റെ അമ്മയെപ്പോലെയല്ല... ഇവിടെയുള്ളവർക്ക് കുറച്ചു മനുഷ്യപ്പറ്റൊക്കെയുണ്ട്,’ അവൾ ഉള്ളിൽ ഓർത്തു. എങ്കിലും, ഇത്

💬 Comments

View all comments