0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]

Author : Aami ജാൻ Read All Parts 51.5K

കല്യാണദിവസം വന്നെത്തി.

അതിരാവിലെ മുതൽ തന്നെ ജാനകിയുടെ വീട്ടിലും ബന്ധുക്കളും നാട്ടുകാരും വന്നുതുടങ്ങി. മകൾ ഒഴിഞ്ഞുപോകുന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നു സുലോചന എന്ന് വേണമെങ്കിൽ പറയാം.

എന്നാൽ, ദിവാകരൻ മാഷിന് മാത്രം ഉള്ളിൽ വല്ലാത്തൊരു സങ്കടവും വിങ്ങലുമായിരുന്നു. മകളെ ഇത്ര ചെറിയൊരു പ്രായത്തിൽ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുന്നതിലുള്ള മടിയും, അവളെ പിരിയുന്നതിലുള്ള വേദനയും ആ അച്ഛന്റെ കണ്ണുകളിൽ നിറഞ്ഞുനിന്നു.

ജാനകിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. കല്യാണം ഉറപ്പിച്ചത് മുതലുള്ള ഈ ദിവസങ്ങളിലെല്ലാം നിതിൻ അവളെ വിളിക്കുമായിരുന്നു. പക്ഷേ, ആ ഫോൺ വിളികളിലത്രയും അവനെക്കുറിച്ച് മാത്രമായിരുന്നു സംസാരം! തന്നെക്കുറിച്ചോ, തന്റെ ആഗ്രഹങ്ങളെക്കുറിച്ചോ അവൻ ഒരിക്കൽ പോലും ചോദിച്ചില്ല. പെണ്ണുകാണാൻ വന്ന അന്ന് 'തുടർന്ന് പഠിക്കാം' എന്ന് വാക്കുകൊടുത്തെങ്കിലും, തനിക്ക് എന്താണ് പഠിക്കേണ്ടതെന്നോ എവിടെയാണ് ചേരേണ്ടതെന്നോ അവൻ പിന്നീട് അന്വേഷിച്ചതേയില്ല. എന്തിന്, തന്നെപ്പറ്റി ഒന്നും തന്നെ അവൻ ചോദിച്ചില്ല എന്ന് വേണം പറയാൻ.

ആ സംസാരങ്ങളിൽ നിന്നുതന്നെ നിതിനെക്കുറിച്ച് ഏകദേശമൊരു ധാരണ ജാനിക്ക് കിട്ടിയിരുന്നു. ‘സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടിലുള്ള ഒരു മനുഷ്യനാണല്ലോ ഇത്...’ അവൾ ഉള്ളിൽ ഓർത്തു. കല്യാണവേഷത്തിലേക്ക് ഒരുങ്ങുമ്പോഴും അവളുടെ മനസ്സിൽ വല്ലാത്തൊരു ടെൻഷനും ആശങ്കയുമായിരുന്നു. അതിനിടയിലും അറിയാതെ മനസ്സിലേക്ക് കടന്നുവരുന്ന സിദ്ധുവിന്റെ രൂപത്തെ അവൾ ബലമായി പിടിച്ചുനിർത്താൻ ശ്രമിച്ചു. ‘ഇനി അങ്ങനെയൊന്നും ചിന്തിക്കരുത്... അത് വലിയ തെറ്റാണ്. ഇനി നിതിനാണ് തന്റെ എല്ലാം,’ അവൾ സ്വന്തം മനസ്സിനെ ആവർത്തിച്ചു പഠിപ്പിച്ചുകൊണ്ടിരുന്നു.

ഒടുവിൽ ആ മുഹൂർത്തമെത്തി. മനോഹരമായ ഒരു ക്ഷേത്രനടയിൽ വെച്ചായിരുന്നു താലികെട്ട്. തലേദിവസം മുതൽ തന്നെ തിരക്കുകൾ മനഃപൂർവ്വം ഏറ്റെടുത്ത് നടക്കുകയായിരുന്നു സിദ്ധു. താലികെട്ടിന്റെ സമയമടുത്തപ്പോൾ, ആ

💬 Comments

View all comments