Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]
ആഘോഷിച്ചതിന്റെ ലഹരിയിലായിരുന്നു അവൻ.
അവന്റെ ആ നടപ്പും ഭാവവും കണ്ടതും വർണ്ണ കുസൃതിയോടെ കളിയാക്കി ചിരിച്ചു, "ഓ, നിതിനേട്ടൻ ഇന്ന് നല്ല ഫോമിലാണല്ലോ!"
"പോയേ, പോയേ... നീയൊക്കെ പുറത്തു പോ..." നാണവും ലഹരിയും കലർന്നൊരു ചിരിയോടെ, കസിൻസിനെയെല്ലാം പുറത്തേക്ക് പറഞ്ഞയച്ചുകൊണ്ട് നിതിൻ വാതിലടച്ചു.
വാതിലടഞ്ഞ നിമിഷം തന്നെ ജാനിയും നിതിനും ആ മുറിയിൽ തനിച്ചായി. പുറത്ത് കൂട്ടുകാരുടെ നിരന്തരമായ എരിപിരിയും കളിയാക്കലുകളും കാരണം, ജാനിയെ ഒന്ന് ഉമ്മ വെക്കാനുള്ള പെട്ടെന്നുള്ള ആവേശത്തിൽ ഓടിവന്നതായിരുന്നു നിതിൻ.
പാവം ജാനി ആകെ പരിഭ്രമിച്ചു പോയി. പെട്ടെന്ന് അവൻ ഇങ്ങനെ കയറിവന്ന് വാതിലടയ്ക്കുമെന്ന് അവൾ ഒട്ടും കരുതിയിരുന്നില്ല. അതിലുപരി രാവിലെ മുതലുള്ള ക്ഷീണവും ഉള്ളിലെ സങ്കടവുമെല്ലാം അവളെ തളർത്തിയിരുന്നു. മാത്രമല്ല, താഴെ വീട്ടുകാരും ബന്ധുക്കളുമൊക്കെ നിൽക്കുമ്പോൾ ഇങ്ങനെ വാതിലടച്ചിരിക്കുന്നത് അവർ അറിഞ്ഞാൽ മോശമല്ലേ എന്ന ആശങ്കയും അവളെ അലട്ടി.
വാതിലടച്ചതും നിതിൻ അവളുടെ അരക്കെട്ടിലൂടെ കൈചുറ്റി, ജാനിയെ തന്റെ ശരീരത്തോട് ചേർത്തുനിർത്തി.
"മ്മ്..." അവനിൽ നിന്നും അടിച്ചുകയറിയ മദ്യത്തിന്റെ രൂക്ഷഗന്ധം കാരണം ജാനി അറിയാതെ ഒന്ന് മുഖം തിരിച്ചു പോയി.
അവളുടെ ആ പ്രതികരണം നിതിന് ഒട്ടും ഇഷ്ടമായില്ല. അവന്റെ മുഖം പെട്ടെന്ന് ചുളിഞ്ഞു.
"എന്താടോ, സ്മെൽ ഇഷ്ടമായില്ലേ? ഞാൻ കുടിയനൊന്നുമല്ല കേട്ടോ. ഇന്ന് കല്യാണമായതുകൊണ്ട് മച്ചാന്മാർ നിർബന്ധിച്ചിട്ട് ഒരല്പം കഴിച്ചതാ..." അവന്റെ സ്വരത്തിൽ ചെറിയൊരു നീരസമുണ്ടായിരുന്നു.
"സാരമില്ല..." അവനെ പിണക്കേണ്ട എന്നോർത്ത് ജാനി പതുക്കെ പറഞ്ഞു.
"ആഹ്, സാരം ഉണ്ടാവരുത്. എന്റെ ഭാര്യയല്ലേ ഇപ്പോൾ..." അവൻ അവളുടെ താടിയിൽ വിരൽ വെച്ച് മുഖം ഉയർത്തിക്കൊണ്ട് പറഞ്ഞു. വാക്കുകളിൽ സ്നേഹമാണോ അതോ
💬 Comments
View all comments