0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]

Author : Aami ജാൻ Read All Parts 54.1K

താഴേക്ക് അര ഭാഗത്ത് വരുമ്പോ ഒരു കുടം പോലെ വിരിഞ്ഞിരുന്നു....

"ഉഫ് എന്റെ മോളേ... നിന്റെ ചുണ്ടൊക്കെ..." അവൻ അവളെ ബലമായി വലിച്ചടുപ്പിച്ചു. അവളുടെ തുടുത്ത കീഴ്ച്ചുണ്ട് അവൻ തന്റെ ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് ചേർത്തുപിടിച്ചു.

"ഹോ... എന്റെ കൺട്രോൾ പോകുവാ..." അവൻ മുഖം താഴ്ത്തി ഒരു ചുംബനത്തിനായി ഒരുങ്ങി.

ലിപ്സ്റ്റിക് പോലുമിടാതെ തന്നെ അവളുടെ ചുണ്ടുകൾ ചാമ്പയ്ക്ക പോലെ ചുവന്നു തുടുത്തിരുന്നു. എത്ര വേണമെങ്കിലും നുണഞ്ഞുകുടിക്കാൻ പാകത്തിനുള്ള തേൻ ആ ചുണ്ടുകളിലുണ്ടെന്ന് നിതിന് തോന്നി.

"ശോ, നിതിനേട്ടാ... വേണ്ട, താഴെ... നമുക്ക് താഴെ പോകണ്ടേ? ടൈം ആയി..." ജാനി ദയനീയമായി പിറുപിറുത്തു.

"ഹായ്, എന്റെ ഭാര്യയല്ലേ! എന്റേതല്ലേ നീ ഇനി? ഇനി നിതിൻ പറയും നീ എപ്പോൾ പോകണം, എപ്പോൾ വരണം എന്നൊക്കെ..."

സാരിയുടെ മടക്കുകൾക്കിടയിലൂടെ തെളിഞ്ഞ അവളുടെ നഗ്നമായ ഇടുപ്പിൽ വിരലുകൾ അമർത്തിപ്പിടിച്ചുകൊണ്ട് അവൻ തലകുനിച്ചു. അവളുടെ എതിർപ്പുകളെ വകവെക്കാതെ, ആ മേൽച്ചുണ്ടും കീഴ്ച്ചുണ്ടും അവൻ ആർത്തിയോടെ കവർന്നെടുത്തു.

......

അതേസമയം, താഴെ തറവാട്ടിന്റെ പിന്നാമ്പുറത്തുള്ള ഇടനാഴിയിലെ ഇരുട്ടിൽ ഒരു തൂണിൽ ചാരി നിൽക്കുകയായിരുന്നു സിദ്ധു.

റിസപ്ഷന്റെ തിരക്കുകളും ബഹളങ്ങളും തുടങ്ങാറായിട്ടും അവൻ അങ്ങോട്ട് പോയിരുന്നില്ല. കയ്യിലെ ഗ്ലാസ്സിൽ എരിവുള്ള മദ്യം അവശേഷിച്ചിരുന്നു. അതുവരെ ജീവിതത്തിൽ മദ്യപാനത്തോട് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്നവൻ, ഇന്ന് ആദ്യമായി തന്റെ ഉള്ളിലെ അസ്വസ്ഥതകളെ കെടുത്താൻ അതിൽ അഭയം തേടുകയായിരുന്നു.

മുകളിലത്തെ നിലയിലേക്കുള്ള ജനാലയിലേക്ക് അവൻ ഇടയ്ക്കിടെ തലയുയർത്തി നോക്കുന്നുണ്ട്. നിതിൻ ഓടി മുകളിലേക്ക് കയറിപ്പോയതും, പിന്നാലെ കസിൻസ് എല്ലാവരും ചിരിച്ചുകൊണ്ട് മുറിയിൽ നിന്നും പുറത്തിറങ്ങി വാതിലടച്ചതും സിദ്ധു താഴെ

💬 Comments

View all comments